കോൺഗ്രസും സി.പി.എമ്മും ലയിക്കണമെന്ന് ബി.ജെ.പി
text_fieldsതിരുവനന്തപുരം: കോൺഗ്രസും സി.പി.എമ്മും ലയിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ദേശീയതലത്തിൽ ഇരുപാർട്ടികളും ഒന്നായ സ്ഥിതിക്ക് കേരളത്തിലും അത് പിന്തുടരണം. അധികാരം പങ്കിട്ടെടുക്കാൻ മാത്രമാണ് കേരളത്തിൽ രണ്ടു പാർട്ടികളും വേറിട്ട് നിൽക്കുന്നത്. ആശയതലത്തിൽ എന്ത് വ്യത്യാസമാണുള്ളതെന്ന് ഇവര്‍ വ്യക്തമാക്കണം. ആരുഭരിച്ചാലും ഇരു പാർട്ടികളിലെയും നേതാക്കളുടെ ആഗ്രഹം നിറവേറ്റപ്പെടുന്നുണ്ട്.
സീതാറാം യെച്ചൂരിയും രാഹുൽഗാന്ധിയും ഏകോദര സഹോദരന്മാരെപ്പോലെയാണ് ഡൽഹിയിൽ പ്രവർത്തിക്കുന്നത്. ആ മാതൃക കോടിയേരി ബാലകൃഷ്ണനും എം.എം. ഹസനും കേരളത്തിലും പിന്തുടരണം. ദേശീയതലത്തിൽ സി.പി.എം കോൺഗ്രസിെൻറ ബി ടീമാണ്. കേരളത്തിലും അതാണ് അവസ്ഥ.
അതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് തോമസ് ചാണ്ടിയുടെ റിസോർട്ടിലക്കുള്ള റോഡ് നന്നാക്കാൻ പി.ജെ. കുര്യനും കെ.ഇ. ഇസ്മായിലും ഒരുമിച്ച് എം.പി ഫണ്ടിൽനിന്ന് ലക്ഷങ്ങൾ അനുവദിച്ചത്. ബി.ജെ.പി വിരുദ്ധത മറയാക്കി രണ്ടു പാർട്ടികളും നടത്തുന്ന കൂട്ടുകച്ചവടം കേരളത്തിൽ ഇനി വിലപ്പോവില്ലെന്നും കൃഷ്ണദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.