കോൺഗ്രസ്-ഇടത് സൗഹൃദം വീണ്ടും മായുന്നു; അന്ന് ആണവ കരാർ, ഇന്ന് വയനാട്
text_fieldsന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായതോടെ കോൺഗ്രസും ഇടതു പാർട്ടികള ുമായുള്ള സൗഹൃദം വീണ്ടും മായുന്നു. 2008ൽ ആണവ കരാറിെൻറ പേരിൽ യു.പി.എ സർക്കാറിനുള്ള പുറം പിന്തുണ ഇടതു പാർട്ടികൾ പിൻവലിച്ചതിനുശേഷം കരുപ്പിടിപ്പിച്ചുവന്ന സൗഹൃദമാണ് ഉല യുന്നത്.
ഒന്നാം നമ്പർ ശത്രുവായ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ മതനിരപേക്ഷ ശക് തികൾ ഒന്നിച്ചു നിൽക്കണമെന്ന താൽപര്യങ്ങൾക്ക് അനുസൃതമായി 2004ൽ യു.പി.എ സഖ്യം രൂപപ്പെ ടുത്തുന്നതിന് സി.പി.എമ്മിെൻറ മുൻ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് വലിയ പങ്കുവഹിച്ചിരുന്നു. 60 സീറ്റു നേടിയ ഇടതു പാർട്ടികളുടെ പുറംപിന്തുണ അന്ന് കോൺഗ്രസിന് വലിയ മുതൽക്കൂട്ടാവുകയും ചെയ്തു. എന്നാൽ, രണ്ടാം യു.പി.എ സർക്കാറായപ്പോഴേക്കും ഇടതു പാർട്ടികളുടെ ലോക്സഭയിലെ അംഗബലം രണ്ടു ഡസൻ സീറ്റിലേക്ക് ചുരുങ്ങി.
അമേരിക്കയുമായുള്ള ആണവ കരാർ മുന്നോട്ടുനീക്കുന്നതിനെതിരെ അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിെൻറ നേതൃത്വത്തിൽ ഇടതുപാർട്ടികൾ പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി മുഴക്കി. ‘എങ്കിൽ അങ്ങനെ ആവെട്ട’ എന്ന് പ്രധാനമന്ത്രി മൻമോഹൻസിങ്ങിന് അന്നു പറയാൻ സാധിച്ചത് പിന്തുണക്കാരായി വന്ന പ്രാദേശിക കക്ഷികളുടെ കരുത്തിലായിരുന്നു. 2008ൽ കോൺഗ്രസ് നയിക്കുന്ന സർക്കാറിനുള്ള പുറംപിന്തുണ ഇടതു പാർട്ടികൾ പിൻവലിച്ചത് അങ്ങനെയാണ്.
മോദി സർക്കാറിനെതിരായ കൂട്ടായ്മയുടെ ആവശ്യം പ്രതിപക്ഷ കക്ഷികൾക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വീണ്ടും കോൺഗ്രസും ഇടതും തമ്മിലുള്ള ബന്ധം വളർന്നു തുടങ്ങിയത്. പ്രതിപക്ഷ വിശാല സഖ്യവേദികളിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.െഎ അഖിലേന്ത്യ സെക്രട്ടറി ഡി. രാജയും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ആണവ കരാറിനെച്ചൊല്ലി പിന്തുണ പിൻവലിക്കുന്നതിന് എതിരായിരുന്ന പശ്ചിമ ബംഗാൾ ഘടകം, ഭരണത്തകർച്ചക്കൊടുവിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പു ധാരണ രൂപപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇൗ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതു പാർട്ടികളും ദുർബലരായെന്നു വന്നതോടെ കോൺഗ്രസ് ചതുരംഗപ്പലകയിലെ കരുക്കൾ മാറ്റുകയാണ്. രാഹുലിെൻറ വയനാട് സ്ഥാനാർഥിത്വം വഴി കോൺഗ്രസ്, സി.പി.എം ബന്ധത്തിൽ രൂപപ്പെട്ട ശത്രുത നീങ്ങാൻ ഏറെ സമയമെടുത്തേക്കും. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും ബി.ജെ.പി ഇതര, കോൺഗ്രസിതര സർക്കാറെന്ന മുദ്രാവാക്യം ഇടത് ഉറക്കെ പറയും.
തെരഞ്ഞെടുപ്പിനുശേഷമുള്ള ചിത്രത്തിലും ശത്രുത പ്രകടമാവുമെന്ന് വ്യക്തം. എന്നാൽ, കോൺഗ്രസിനെ ഒഴിവാക്കി സി.പി.എം മുന്നോട്ടുവെക്കുന്ന മൂന്നാം ചേരിയുടെ ചിത്രം നിലവിലെ രൂപത്തിൽ ദുർബലം. ഡി.എം.കെ കോൺഗ്രസിനൊപ്പം, തൃണമൂൽ കോൺഗ്രസ് ഇടതിനോടുചേരില്ല. യു.പിയിലെ മായാവതി-അഖിലേഷ് സഖ്യത്തിനു പിന്നിൽ അണിനിരക്കാൻ എത്രപേർ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പു കഴിയാതെ വ്യക്തമാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.