കോൺ. അകത്തളങ്ങളിൽ ചർച്ച സജീവം
text_fieldsതിരുവനന്തപുരം: സ്ഥാനാർഥിനിർണയചർച്ച തുടങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുേമ്പാഴും അകത്തള ങ്ങളിൽ ചർച്ച സജീവം. ലോക്സഭ തെരഞ്ഞെടുപ്പിെൻറ മുന്നൊരുക്കങ്ങൾ ക്കായി ജില്ലകളിൽ കോൺഗ്രസ് യോഗങ്ങളിൽ സംബന്ധിക്കാൻ എത്തിയ കേരള ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായും ന േതാക്കൾ ചർച്ച നടത്തും. ഇതിനിടെ, ഹൈകമാൻഡ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി വ്യക്തമാക്കിയെങ്കിലും കേരളം വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് എ ഗ്രൂപ് നേതാക്കളുടെ നിലപാട്.
കോട്ടയത്തോ ഇടുക്കിയിലോ ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കണമെന്ന നിർദേശമാണ് ഉയർന്നത്. കോട്ടയത്ത് മത്സരിപ്പിക്കാൻ കേരള കോൺഗ്രസ്-എമ്മിലെ പഴയ ജോസഫ് വിഭാഗത്തിന് താൽപര്യമുണ്ട്. കോട്ടയത്തിനുപകരം ഇടുക്കി കേരള കോൺഗ്രസ്-എമ്മിന് ലഭിക്കുമെന്നതാണ് അവരുടെ താൽപര്യം. എന്നാൽ, കെ.എം. മാണി ഇതിനോട് യോജിക്കുന്നില്ല. ഉമ്മൻ ചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ എ ഗ്രൂപ്പിലെ പ്രമുഖനായ ബെന്നി ബഹനാൻ ഇടുക്കിയിലെത്തും. ചാലക്കുടിയോടാണ് ബെന്നിക്ക് താൽപര്യമെങ്കിലും ഘടകങ്ങൾ അനുകൂലമാകുന്നത് തൃശൂർ ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപനാണ്.
അതേസമയം, എം.െഎ. ഷാനവാസിെൻറ മരണത്തെ തുടർന്ന് ഒഴിവുവന്ന വയനാട് മണ്ഡലത്തിൽ മുസ്ലിം ലീഗിെൻറയും മുസ്ലിം സംഘടനകളുടെയും താൽപര്യം കൂടി പരിഗണിച്ചായിരിക്കും കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിക്കുക. ഇൗ ആവശ്യം മലബാറിലെ മുസ്ലിം േനതാക്കളിൽനിന്ന് കെ.പി.സി.സിയുടെ മുന്നിൽ എത്തിയതായി അറിയുന്നു. രണ്ടാമതൊരു മണ്ഡലത്തിലും മുസ്ലിം സ്ഥാനാർഥി കോൺഗ്രസ് പട്ടികയിലുണ്ടാകും.
കഴിഞ്ഞ തവണയും രണ്ടുപേർ മത്സരിച്ചിരുന്നു. ഇത്തവണ, മത ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ സി.പി.എമ്മും ഇടതു മുന്നണിയും ശ്രമിക്കുന്ന സാഹചര്യത്തിൽ ഇൗ വിഭാഗക്കാരുടെ പ്രാതിനിധ്യം കുറക്കുന്നത് തിരിച്ചടിയാകുമോയെന്നത് കൂടി കണക്കിലെടുത്തായിരിക്കും ഇത്. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കാൻ വിസമ്മതിച്ചാൽ അവിടെ മുസ്ലിം വനിത രംഗത്ത് വന്നേക്കും. അങ്ങനെയെങ്കിൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കെ.പി.സി.സിയിലെ ഒരു വിഭാഗം.
മുകുൾ വാസ്നിക്കിന് മുന്നിൽ സ്ഥാനാർഥികളെ പരിചയപ്പെടുത്തി നേതാക്കൾ എത്തുകയും ചെയ്തു. ആറ്റിങ്ങലിൽ പുറത്ത് നിന്നുള്ള സ്ഥാനാർഥിക്ക് പകരം മണ്ഡലത്തിൽ നിന്നുള്ളയാൾക്ക് സീറ്റ് നൽകണമെന്ന് ഒരു വിഭാഗം നിവേദനം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.