അങ്കം കുറിച്ച് കോൺഗ്രസ്
text_fieldsഅഹ്മദാബാദ്: ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള തെരഞ്ഞെടുപ്പു പോര ാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ തുടക്കം കുറിച്ച് കോൺഗ്ര സ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും ഫാഷിസ, വിദ്വേഷ രാഷ് ട്രീയത്തെ തോൽപിക്കാൻ അഹ്മദാബാദിൽ സമ്മേളിച്ച പ്രവർത്തക സമിതി ആഹ്വാനം ചെയ്തു.
ഭരണപ്പിഴ, കാർഷിക സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, സുരക്ഷ എന്നിവ പ്രചാരണത്തിൽ ഉയർത്തിക്കാട്ടാൻ പ്രവർത്തക സമിതി തീരുമാനിച്ചു. ജയ്ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യത്തിൽ ഉൗന്നി കോൺഗ്രസ് മുന്നോട്ടു നീങ്ങും. അധികാരത്തിൽ വന്നാൽ പാവെപ്പട്ട വിഭാഗങ്ങൾക്ക് മിനിമം വരുമാനം ഉറപ്പാക്കും. സാമ്പത്തിക വളർച്ചയുടെ നേട്ടം എല്ലാ ജനവിഭാഗങ്ങൾക്കും കിട്ടുന്നുവെന്ന് ഉറപ്പു വരുത്തും. ജനാധിപത്യം ഉയർത്തിപ്പിടിക്കേണ്ട സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും. പൗരെൻറ മൗലികാവകാശം മാനിക്കും. പ്രാദേശിക, ദേശീയ സാഹചര്യങ്ങൾക്കൊത്ത് സഖ്യങ്ങൾ രൂപപ്പെടുത്താൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രവർത്തക സമിതി അധികാരപ്പെടുത്തി.
ബി.ജെ.പി സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യ, പുരോഗമന ശക്തികൾ ഒന്നിക്കാൻ നേതൃയോഗം പ്രമേയത്തിൽ ആഹ്വാനം ചെയ്തു. ഇന്ത്യയുടെ രാഷ്ട്രീയ പാരമ്പര്യം അട്ടിമറിക്കാനോ, യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനോ അനുവദിക്കരുത്. ഭീകരതക്കെതിരെ, ദേശസുരക്ഷയുടെ കാര്യത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കുേമ്പാൾ സ്വന്തം വീഴ്ചകളിൽനിന്ന് ശ്രദ്ധതിരിക്കാൻ ദേശസുരക്ഷാ വിഷയം വൈകാരികമായി ചൂഷണം ചെയ്യുകയാണ് പ്രധാനമന്ത്രി. വിവിധ മേഖലകൾ ഭയപ്പാടിെൻറയും അരക്ഷിത ബോധത്തിെൻറയും പിടിയിലാണ്. പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള ഭരണഘടനാപരമായ സംരക്ഷണം അട്ടിമറിക്കപ്പെടുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ് ഇടിക്കുന്നു. ഇന്ത്യൻ സമ്പദ്രംഗം നശിപ്പിച്ചതിൽ പ്രതിയാണ് സർക്കാർ. തെറ്റായ വാഗ്ദാനങ്ങൾ നൽകി അഞ്ചു വർഷമായി ജനങ്ങളെ ചതിക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്തത്. മോദിസർക്കാർ എല്ലാറ്റിലും പരാജയമായിരുന്നു.
എല്ലാവരെയും ഉൾക്കൊണ്ട് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള പ്രതിബദ്ധത പ്രവർത്തക സമിതി ആവർത്തിച്ചു. പ്രതിബദ്ധതയും മെച്ചപ്പെട്ട ഭരണവും രാജ്യത്ത് ഉണ്ടാകാനുള്ള ജനവിധിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടത്. അതുവഴി ജനാധിപത്യ സംവിധാനത്തിനും സമ്പദ്വ്യവസ്ഥക്കും സമൂഹത്തിനും മോദിസർക്കാർ ഏൽപിച്ച മാരകമായ പരിക്ക് മാറ്റിയെടുക്കാൻ സാധിക്കണം. സൗഹാർദവും സാമൂഹിക നീതിയും തൊഴിലവസരങ്ങളും പുനഃസ്ഥാപിക്കപ്പെടണമെന്നും പ്രവർത്തക സമിതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.