പ്രിയങ്കരിയായി പ്രിയങ്ക; ബൂത്തുതല പ്രവർത്തകർ 10 ലക്ഷം വർധിച്ചു
text_fieldsപ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റം കോൺഗ്രസിന് സമ്മാനിച്ചത് സ്വപ്ന നേട്ടം. ജനറൽ സെക ്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റ ശേഷം പാർട്ടിയിൽ പത്തു ലക്ഷത്തിലേറെ ബൂത്തുത ല പ്രവർത്തകർ പുതുതായി ചേർന്നതായി കണക്കുകൾ. പാർട്ടിയുടെ ഡാറ്റ വിശകലന വിഭാഗമാ ണ് കണക്കുകൾ പുറത്തുവിട്ടത്.
പ്രിയങ്കക്ക് ചുമതല നൽകിയ ഉത്തർപ്രദേശിൽ ഇരട്ടി യാണ് നേട്ടം.1,50,000 പ്രവർത്തകർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 3,50,000 ആയി. ഇതുപോലെ തമിഴ്നാട്ടിൽ പുതുതായി 25,000 പുതിയ പ്രവർത്തകർ അംഗത്വമെടുത്തു. പാർട്ടിക്ക് അടിത്തറ നഷ്ടപ്പെട്ട രണ്ടു സംസ്ഥാനങ്ങളിലാണ് ഇത്ര വലിയ നേട്ടം.രാജ്യമാകെ 54 ലക്ഷം ബൂത്തു തല പ്രവർത്തകർ ഉണ്ടായിരുന്നത് ഇപ്പോൾ 64 ലക്ഷമായി വർധിച്ചതായി പാർട്ടി വൃത്തങ്ങൾ പറയുന്നു.
‘‘പ്രിയങ്ക ഗാന്ധിയുെട വരവ് സാധാരണ കോൺഗ്രസ് പ്രവർത്തകരിൽ വൻ ചലനം ഉണ്ടാക്കിയിരിക്കുകയാണ്. യു.പിയും തമിഴ്നാടും കേരളവും അടക്കമുള്ള സംസ്ഥാനങ്ങളിൽ ബൂത്തുതല പ്രവർത്തകരുടെ എണ്ണം നാടകീയമായി വർധിച്ചിരിക്കുകയാണ്. ’’ -കോൺഗ്രസ് ഡാറ്റ വിശകലന വിഭാഗം തലവൻ പ്രവീൺ ചക്രവർത്തി പറഞ്ഞു.
വിശകലന വിഭാഗം പുറത്തിറക്കിയ ‘ശക്തി’ ആപ്പ് വഴി പ്രവർത്തകരുടെ വർധന എളുപ്പം കണക്കാക്കാനും കഴിയും. ബൂത്തുതല പ്രവർത്തകരുമായി പ്രിയങ്കയുടെ ആശയവിനിമയത്തിനുള്ള സംവിധാനങ്ങളും ആവിഷ്കരിച്ചു വരുകയാണ്. കിഴക്കൻ യു.പിയുടെ ചുമതലയുള്ള എ.െഎ.സി.സി ദേശീയ ജനറൽ സെക്രട്ടറിയായി കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.