കോൺഗ്രസിന് ഘടകകക്ഷികളെ തകർത്ത ചരിത്രം– ജോസ് കെ. മാണി
text_fieldsകാഞ്ഞിരപ്പള്ളി: സ്വയം നശിക്കുകയും രക്ഷപ്പെടുത്തുന്നതിനായി പിന്തുണക്കുന്ന കക്ഷികളെ തകർക്കുകയും ചെയ്യുന്ന ചരിത്രമാണ് കോൺഗ്രസിനെന്ന് ജോസ് കെ. മാണി എം.പി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.ഡി.പി, എസ്.ആർ.പി, ജനതാദൾ, സി.എം.പി, ആർ.എസ്.പി കക്ഷികൾക്ക് നിയമസഭയിൽ അംഗങ്ങൾ പോലും ഇല്ലാതാക്കിയത് കോൺഗ്രസിെൻറ രാഷ്ട്രീയ ചതിയും കാലുവാരലും കാരണമാണ്. പി.ജെ. ജോസഫിനെ കൂടെ കൂട്ടിയതാണ് കേരള കോൺഗ്രസ് നേതൃത്വം കാട്ടിയ രാഷ്ട്രീയ മണ്ടത്തമെന്നും യോഗം വിലയിരുത്തി.
എ.എം. മാത്യു ആനിത്തോട്ടത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സണ്ണി തെക്കേടം, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോസഫ് ചാമക്കാല, പ്രദീപ് വലിയപറമ്പിൽ, സണ്ണിക്കുട്ടി അഴകബ്രയിൽ, എം.സി. ചാക്കോ, ഷാജി പാമ്പൂരി, ജോസഫ് ജെ. കൊണ്ടോടി, തോമസ് വെട്ടുവേലി, റെജി മുളവന, കെ.എസ്. സെബാസ്റ്റ്യൻ, പി.കെ. തങ്കച്ചൻ, കെ.എസ്. ജോസഫ്, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, കെ.എൻ. രവീന്ദ്രൻ നായർ, ഷാജി നല്ലേപ്പറമ്പിൽ, ജയിംസ് വി. തടത്തിൽ, ബെന്നി അഞ്ചാനി, സുമേഷ് ആൻഡ്രൂസ്, ലാൽജി തോമസ്, ബിജു സെബാസ്റ്റ്യൻ, അജു പനയ്ക്കൽ, ഷാജൻ മാത്യു, ജയിംസ് പെരുമാക്കുന്നേൽ, മനോജ് മറ്റമുണ്ടയിൽ, ശ്രീകാന്ത് എസ്. ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.