കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഘടകകക്ഷികൾ
text_fieldsതിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഘടകകക്ഷികൾ യു.ഡി.എഫ് നേതൃയോഗത്തിൽ ആവശ്യപ്പെട്ടു. യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചെൻറയും സെക്രട്ടറി ജോണി നെല്ലൂരിെൻറയും അഭാവത്തിലായിരുന്നു യോഗം. കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതും അവരെ മുന്നണിയിൽ പ്രവേശിപ്പിക്കുന്നതും റിപ്പോർട്ട് ചെയ്യാനാണ് അടിയന്തരയോഗം ചേർന്നത്. കേരള കോൺഗ്രസ് മടങ്ങിയെത്തിയതിനെ ഘടകകക്ഷികൾ സ്വാഗതം ചെയ്തു.
എന്നാൽ, രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് അണികളിലുണ്ടായ പ്രശ്നങ്ങൾ മുന്നണിയെ ബാധിക്കുമെന്ന ആശങ്കയും ഇവർ പങ്കുവെച്ചു. രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിൽ കോൺഗ്രസ് പ്രവർത്തകർക്കുള്ള അമർഷം പരിഹരിക്കപ്പെടണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആവശ്യപ്പെട്ടു. സി.എം.പി സെക്രട്ടറി സി.പി. ജോണും കേരള കോൺഗ്രസ്-ജേക്കബ് നേതാവ് അനൂപ് ജേക്കബ് എം.എൽ.എയും ഇതേ ആവശ്യം ഉന്നയിച്ചു. മുന്നണി വിട്ട കേരള കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന കാര്യം എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ചൂണ്ടിക്കാട്ടി.
കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഇതിനായി നടത്തിയ ചർച്ചയിലാണ് രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യം കേരള കോൺഗ്രസ് ഉന്നയിച്ചത്. കാലാവധി അവസാനിക്കുന്ന സീറ്റുകളിലൊന്ന് അവരുടേതാണ്. ആവശ്യം ന്യായമാണെന്ന് തോന്നിയതുകൊണ്ടാണ് തിരുമാനമെടുത്തതെന്നും അവർ യോഗത്തെ അറിയിച്ചു. യു.ഡി.എഫ് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. യോഗാവസാനം കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോയി എബ്രഹാം എം.പി എന്നിവരുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് നേതാക്കൾ യോഗത്തിനെത്തി.
പെങ്കടുക്കാത്തത് ആരോഗ്യ പ്രശ്നങ്ങളാൽ –ജോണി നെല്ലൂർ
തൊടുപുഴ: യു.ഡി.എഫ് നേതൃയോഗത്തിൽ പെങ്കടുക്കാതിരുന്നത് ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണെന്നും വിട്ടുനിന്നെന്ന പ്രചാരണം ശരിയല്ലെന്നും കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ. കെ.എം. മാണി മടങ്ങിവരുന്നത് യു.ഡി.എഫിന് ശക്തി പകരും. പ്രതിസന്ധിയെല്ലാം കോൺഗ്രസിനുള്ളിലാണ്. പാർട്ടി പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ നേതൃപ്രാപ്തിയുള്ളവർ കോൺഗ്രസിലുണ്ട്. ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിലെ ഘടകകക്ഷികൾ പാലായിൽ എത്തി കെ.എം. മാണിയുടെ പിന്തുണ തേടിയപ്പോൾ ജേക്കബ് വിഭാഗത്തെ അറിയിക്കാതിരുന്നതിൽ പ്രതിഷേധമുണ്ട്. ഇക്കാര്യം പ്രതിപക്ഷ നേതാവിനെ നേരേത്ത അറിയിച്ചിരുന്നുവെന്നും ജോണി നെല്ലൂർ തൊടുപുഴയിൽ മാധ്യമങ്ങളോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.