അഹ്മദ് പേട്ടൽ അദ്ഭുത പേട്ടൽ ആയതിങ്ങനെ?
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടലിെൻറ വിജയം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. അഞ്ചാമൂഴത്തിൽ ‘അദ്ഭുത പേട്ടൽ’ ആയതിെൻറ ആഹ്ലാദം കോൺഗ്രസിലും പുറത്തും അലയടിച്ചു.
പേട്ടലിനെതിരെ കോൺഗ്രസുകാരെത്തന്നെ തിരിച്ചുവിടുക എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റിയത്. കൂറുമാറി വോട്ടു ചെയ്യുന്നതിന് കോൺഗ്രസ് എം.എൽ.എമാർക്ക് വൻതോതിൽ പണം വാഗ്ദാനം ചെയ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അവസാനനിമിഷം ഇൗ തന്ത്രങ്ങളെല്ലാം പാളിയേപ്പാഴാണ് പേട്ടൽ ജയിച്ചുകയറിയത്. പാതിരാവും പിന്നിട്ട് 1.50ന് ഫലപ്രഖ്യാപനം പുറത്തുവന്നപ്പോൾ ‘സത്യമേവ ജയതേ’ -എന്നായിരുന്നു അഹ്മദ് പേട്ടലിെൻറ പ്രതികരണം. ബി.ജെ.പിയുടെ അജണ്ട പരാജയപ്പെെട്ടന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയ രണ്ടു കോൺഗ്രസ് എം.എൽ.എമാരുടെ വോട്ടുകൾ തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കിയതാണ് പേട്ടലിെൻറ വിജയം ഉറപ്പിച്ചത്. 44 വോട്ടുകൊണ്ടുതന്നെ അദ്ദേഹം രാജ്യസഭ സീറ്റ് ഉറപ്പിച്ചു. ശങ്കർസിങ് വഗേല ഗ്രൂപ്പിൽപെട്ട രാഘവ്ജി. പേട്ടൽ, ഭോല ഗോഹിൽ എന്നിവർ വോട്ടു രേഖപ്പെടുത്തിയത് പാർട്ടി ഏജൻറിനെയും ബി.ജെ.പി ഏജൻറിനെയും കാണിച്ചു. ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷായെയും വിമതർ ബാലറ്റ് ഉയർത്തിക്കാണിച്ചു. ഇതിെൻറ ദൃശ്യങ്ങൾ ലഭിച്ചതോടെ കോൺഗ്രസിെൻറ പരാതി തള്ളാൻകഴിയാത്ത സ്ഥിതിയിലായി ഇലക്ഷൻ കമീഷൻ. പരാജയം മുന്നിൽകണ്ടാണ് കോൺഗ്രസിെൻറ തടസ്സവാദങ്ങളെന്ന് ബി.ജെ.പി ആരോപിച്ചെങ്കിലും അതു വിലപ്പോയില്ല.
കേന്ദ്ര-സംസ്ഥാന ഭരണസ്വാധീനവും പണവും യഥേഷ്ടം ഉപയോഗിച്ചിട്ടും ബി.ജെ.പി, കോൺഗ്രസിനുമുന്നിൽ തലകുത്തിവീണു. സൂത്രക്കാരനായ അമിത് ഷായുടെ കരുനീക്കങ്ങൾ അടുത്തകാലത്ത് തകർന്നുവീണത് ഗുജറാത്ത് മണ്ണിലാണ് എന്നതും കാവ്യനീതി. കോൺഗ്രസിൽനിന്ന് രാജിവെച്ച് പുറത്തുപോയെങ്കിലും മുതിർന്ന നേതാവായ ശങ്കർ സിങ് വഗേല എം.എൽ.എയായി തുടരുകയാണ്.
അവസാനനിമിഷവും അദ്ദേഹം പേട്ടലിന് വോട്ടു ചെയ്യുമെന്ന് ഉറപ്പുനൽകിെയങ്കിലും ബി.െജ.പിയെയാണ് പിന്തുണച്ചത്. വഗേലയെ കൊടുംവഞ്ചകൻ എന്നുവിളിച്ചാണ് കോൺഗ്രസുകാർ അരിശം തീർക്കുന്നത്. ബി.ജെ.പിയുടെ നളിൻ കോട്ടാഡിയ അഹ്മദ് പേട്ടലിന് വോട്ടു ചെയ്തതും അതു പരസ്യമാക്കിയതും പാർട്ടിക്ക് കനത്തപ്രഹരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.