സർക്കാറിനെ പുകഴ്ത്തിയതിന് സസ്പെൻഷൻ: ഡി.സി.സി ജനറൽ സെക്രട്ടറി സി.പി.എമ്മിൽ ചേർന്നു
text_fieldsമലപ്പുറം: ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡി.സി.സി സെക്രട്ടറിയുമായ ടി.കെ. അലവിക്കുട്ടി സി.പി.എമ്മിൽ ചേർന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിൻെറ നിലപാടുകളെ പ്രശംസിച്ച ടി.കെ. അലവിക്കുട്ടിയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.
മലപ്പുറം ജില്ല സി.പി.എം ഓഫീസിൽ നടന്ന ചടങ്ങിൽ അലവികുട്ടിയെ ചുവന്ന ഷാൾ അണിയിച്ച് മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി സ്വീകരിച്ചു.
കക്ഷിരാഷ്ട്രീയം മറന്ന് സംസ്ഥാന സർക്കാറിനൊപ്പം നിൽക്കേണ്ട സമയത്തും വിവാദങ്ങളുമായി പുകമറയുണ്ടാക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല, വരുംതലമുറയെക്കുറിച്ചാണ് നാം ഇപ്പോൾ ആകുലപ്പെടേണ്ടതെന്നും ടി.കെ അലവിക്കുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തി, പ്രതിഛായ മോശമാക്കി, പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന സന്ദർഭം സൃഷ്ടിച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അലവിക്കുട്ടിക്കെതിരെ ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി പ്രകാശ് നടപടിയെത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.