കോൺഗ്രസ്-ലീഗ് മൂന്നാംവട്ട ചർച്ചയിലും തീരുമാനമായില്ല
text_fieldsകോഴിക്കോട്: ‘അവസാന ചർച്ച’ രണ്ടെണ്ണം കഴിഞ്ഞിട്ടും ലോക്സഭ തെരഞ്ഞെടുപ്പിന് യു.ഡി .എഫിൽ സീറ്റ്ധാരണയാകുന്നില്ല. എൽ.ഡി.എഫിൽ സി.പി.എമ്മും സി.പി.െഎയും സ്ഥാനാർഥിനി ർണയവും പ്രഖ്യാപനവും പൂർത്തിയാക്കുേമ്പാഴും യു.ഡി.എഫിലെ ചർച്ച അനന്തമായി നീളുന്നു. വെള്ളിയാഴ്ച കോഴിക്കോട് െഗസ്റ്റ്ഹൗസിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ നടന്ന ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു.
മൂന്നാം സീറ്റ് അടക്കമുള്ളവയായിരുന്നു വിഷയം. ചർച്ച പുരോഗമിക്കുകയാണെന്നും ശനിയാഴ്ച ലീഗ് പ്രവർത്തക സമിതി യോഗം കോഴിക്കോട്ട് ചേർന്ന് അന്തിമ തീരുമാനമറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ െസക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി െക.പി.എ മജീദ്, നിയമസഭകക്ഷി നേതാവ് എം.കെ. മുനീർ എന്നിവരാണ് ഒരുമണിക്കൂേറാളം െഗസ്റ്റ്ഹൗസിൽ യോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.