രണ്ടു കോൺഗ്രസ് എം.എൽ.എമാർ ടി.ആർ.എസിൽ
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ രണ്ടു കോൺഗ്രസ് എം.എൽ.എമാരും ഒരു ടി.ഡി.പി എം.എൽ.എയും തെലങ ്കാന രാഷ്ട്ര സമിതിയിൽ (ടി.ആർ.എസ്) ചേർന്നു.
പട്ടികവിഭാഗക്കാരുടെ ക്ഷേമവും വികസന വും ലക്ഷ്യംവെച്ചാണ് മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിെൻറ ടി.ആർ.എസിൽ ചേർന്നതെന്ന് രേഖ കാന്തറാവു, ആത്രം സക്കു എന്നീ കോൺഗ്രസ് എം.എൽ.എമാർ വിശദീകരിച്ചു.
തെൻറ മണ്ഡലത്തിെൻറ വികസനമാണ് ടി.ഡി.പി എം.എൽ.എയായ വെങ്കട വീരയ്യ ചൂണ്ടിക്കാട്ടിയത്. നിയമസഭാംഗത്വം രാജിവെക്കുന്നതും പുതിയ ജനവിധി തേടുന്നതും സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചിക്കുകയാണെന്ന് മൂവരും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.