കുക്ഷിയിൽ കുടുങ്ങി കോൺഗ്രസ്
text_fieldsഭോപാൽ: കുക്ഷിയിൽ ജയം കോൺഗ്രസിനു സംശയമില്ല. എന്നാൽ, ‘ജയ്സി’നെ കൂടെ വേണമെങ്കിൽ ഷുവർ സീറ്റ് വിട്ടുകൊടുക്കണം എന്ന ധർമസങ്കടം. ഇത്തവണത്തെ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമായ ജയ് ആദിവാസി യുവശക്തി (ജെ.എ.വൈ.എസ്) എന്ന, ആദിവാസി മേഖലയിൽനിന്നുള്ള പുതിയ രാഷ്ട്രീയ പാർട്ടിയെ ഒപ്പം നിർത്താനുള്ള പെടാപ്പാടിലാണ് കോൺഗ്രസ്.
കോൺഗ്രസിെൻറ ഉറച്ച കോട്ടയായ കുക്ഷി മണ്ഡലം തങ്ങൾക്ക് വിട്ടുതരുന്നതിെന ആശ്രയിച്ചിരിക്കും സഖ്യസാധ്യതയെന്ന് ‘ജെയ്സി’െൻറ കൺവീനർ ഡോ. ഹീരാലാൽ ആൽവ കട്ടായം പറഞ്ഞിരിക്കുകയാണ്. എന്നാൽ, 1972 മുതലിങ്ങോട്ട് രണ്ടുതവണ ഒഴികെ, ബാക്കി തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനൊപ്പം നിന്ന മണ്ഡലം വിട്ടുനൽകുന്നത് പാർട്ടിക്ക് ചിന്തിക്കാൻ കഴിയില്ല.
‘‘കോൺഗ്രസുമായുള്ള സീറ്റുചർച്ച നടക്കുകയാണ്. 40 മണ്ഡലങ്ങളിലെങ്കിലും ഞങ്ങൾ മത്സരിക്കും. ഞങ്ങൾക്ക് ഏറ്റവുമധികം ശക്തിയുള്ള കുക്ഷിയിൽനിന്ന് മത്സരിക്കുക എന്നത് മുഖ്യ അജണ്ടയാണ്’’. - ഡൽഹി ‘എയിംസി’ലെ ഡോക്ടർകൂടിയായ ഹീരാലാൽ വ്യക്തമാക്കുന്നു. മണ്ഡലത്തിൽ ഒരുലക്ഷം ആദിവാസി യുവാക്കളെ പെങ്കടുപ്പിച്ചു നടത്തിയ ‘കിസാൻ പഞ്ചായത്ത്’ റാലിയിലൂെട തങ്ങളുടെ ശക്തി തെളിയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം, മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന, മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങിെൻറ അടുത്ത ആളുകൂടിയായ സുരേന്ദ്ര സിങ് ബാഗൽ കുക്ഷിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.