കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ്: സമവായത്തിന് തീരുമാനം
text_fieldsതിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് സമവായത്തിലൂടെ പൂർത്തീകരിക്കാൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ കേരളത്തിലെ സംഘടന തെരഞ്ഞെടുപ്പിെൻറ ചുമതലയുള്ള റിേട്ടണിങ് ഒാഫിസർകൂടി എത്തിയശേഷം ചർച്ചചെയ്ത് തീരുമാനിക്കുമെന്നും രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അറിയിച്ചു.
സമവായത്തിലൂടെ സംഘടന തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞദിവസം എ-െഎ ഗ്രൂപ്പുകളിലെ നേതാക്കൾ യോഗംചേർന്ന് ധാരണയിലെത്തിയിരുന്നു. ഇൗ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമിതി വിഷയം ചർച്ചചെയ്തത്.
എ.െഎ.സി.സി നിശ്ചയിച്ചിരിക്കുന്ന സമയക്രമം പ്രകാരം ഇൗമാസം 30നകം സംസ്ഥാനത്ത് സംഘടന തെരഞ്ഞെടുപ്പ് പൂർത്തീകരിക്കാനാണ് ധാരണ. 20ഒാടെ കെ.പി.സി.സി അംഗങ്ങളെ നിശ്ചയിച്ചുതുടങ്ങും. പ്രദേശ് റിേട്ടണിങ് ഒാഫിസർ ഉടൻ കേരളത്തിലെത്തും. അദ്ദേഹം എത്തിയാലുടൻ നേതാക്കളുമായി ചർച്ചനടത്തി തെരഞ്ഞെടുപ്പ് നടപടികളിലേക്ക് പാർട്ടി കടക്കും. സമവായത്തിലൂടെ തെരഞ്ഞെടുപ്പ് നടക്കുേമ്പാഴും യുവാക്കൾ, വനിതകൾ, പട്ടികവിഭാഗക്കാർ എന്നിവർക്ക് അർഹമായ പരിഗണന എല്ലാ പാർട്ടി ഘടകങ്ങളിലും നൽകുമെന്നും ഹസൻ വ്യക്തമാക്കി.
സംഘടന തെരഞ്ഞെടുപ്പിന് വാദിച്ചുവന്ന ഉമ്മൻ ചാണ്ടിയും സമവായത്തോട് യോജിച്ചു. പാർട്ടി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ വാശിയേറിയ തെരഞ്ഞെടുപ്പിേലക്ക് പോകാതെ സംഘടന തെരഞ്ഞെടുപ്പിൽ സമവായം വേണമെന്ന് കെ.സി. വേണുഗോപാൽ, എം.െഎ. ഷാനവാസ്, വി.എം. സുധീരൻ, പി.ജെ. കുര്യൻ, പി.സി. ചാക്കോ, വി.ഡി. സതീശൻ എന്നിവരും അഭിപ്രായപ്പെട്ടു. എന്നാൽ സമവായം കേവലം ഗ്രൂപ് പങ്കിടലാകരുതെന്ന് സുധീരൻ യോഗത്തിൽ ആവശ്യപ്പെട്ടു. കഴിവും അർഹതയും ഉള്ളവരെ ഗ്രൂപ്പിന് അതീതമായി പരിഗണിക്കണമെന്നും സുധീരൻ നിർദേശിച്ചു. ഇതിനോട് മറ്റ് നേതാക്കളും പൊതുവെ യോജിച്ചു.
കേവലം വോട്ട് മാത്രം കണക്കിലെടുത്ത് പ്രധാനവിഷയങ്ങളിൽ നിലപാടെടുക്കാതെ മാറിനിൽക്കുന്ന പ്രവണത പാർട്ടി മാറ്റണമെന്നും സുധീരൻ നിർദേശിച്ചു. തന്ത്രപരമായി സർക്കാർ കോവളം കൊട്ടാരം കൈമാറിയിട്ടും പാർട്ടി നിലപാടെടുത്തില്ല.
വന്‍കിട തോട്ടം ഉടമകളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും പാർട്ടി വീഴ്ചകാട്ടുന്നു. വൻകിട ഭൂമികൈയേറ്റങ്ങളോട് സര്‍ക്കാര്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. അത് തുറന്നുകാട്ടണം.
മന്ത്രി തോമസ് ചാണ്ടിയുടെയും പി.വി. അന്‍വര്‍ എം.എല്‍.എയുടെയും ഭൂമി കൈയേറ്റവും നിയമലംഘനങ്ങളും തുറന്നുകാട്ടണം. ഇത്തരം കാര്യങ്ങളിൽ സത്യസന്ധവും കർശനവുമായ നിലപാട് പാർട്ടി സ്വീകരിച്ചില്ലെങ്കിൽ ജനം അകന്നുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.