കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ്; സുദര്‍ശന്‍ നാച്ചിയപ്പന്‍ കേരള വരണാധികാരി
text_fieldsന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് സമയക്രമത്തിന് അംഗീകാരം. എ.ഐ.സി.സി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ച സംസ്ഥാന വരണാധികാരികളുടെ യോഗമാണ് സമയക്രമത്തിന് അന്തിമ അംഗീകാരം നല്‍കിയത്. അംഗത്വവിതരണം മേയ് 15 വരെ തുടരും. മേയ് 30-ന് മുമ്പ് അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. ജൂണ്‍ ആറു വരെ വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട പരാതി ജില്ല സൂക്ഷ്മപരിശോധന സമിതിക്ക് മുമ്പാകെ നല്‍കാം. ജൂണ്‍ 15-ന് മുമ്പ് പരാതികളിൽ തീര്‍പ്പുകൽപിക്കണം. ജില്ല സൂക്ഷ്മ പരിശോധന സമിതിയുടെ തീരുമാനത്തില്‍ പരാതിയുള്ളവര്‍ക്ക് ജൂണ്‍ 25 വരെ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയെയും ജൂലൈ 20 വരെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയെയും സമീപിക്കാം.
സംസ്ഥാനങ്ങളില്‍നിന്നു ലഭിക്കുന്ന പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ജൂലൈ 30-ന് മുമ്പ് തീര്‍പ്പാക്കണം. അന്തിമ പട്ടിക ആഗസ്റ്റ് ആറി-ന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ പ്രസിദ്ധീകരിക്കണം. ബൂത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഏഴി-ന് ആരംഭിച്ച് 20-ന് പൂര്‍ത്തിയാക്കും. ഇതോടൊപ്പം ബ്ലോക്ക് അംഗങ്ങളെയും തെരഞ്ഞെടുക്കും
ആഗസ്റ്റ് 21- മുതൽ സെപ്റ്റംബര്‍ നാലു- വരെ നീളുന്ന രണ്ടാംഘട്ടത്തില്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറുമാരുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് നടക്കും. ആറ് ജില്ല അംഗങ്ങളെയും ഒരു പി.സി.സി അംഗത്തെയും ഇതോടൊപ്പം തെരഞ്ഞെടുക്കും. സെപ്റ്റംബര്‍ അഞ്ചു മുതൽ 15-വരെയുള്ള മൂന്നാം ഘട്ടത്തില്‍ ജില്ല കമ്മിറ്റി അധ്യക്ഷന്മാരുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് നടക്കും.
സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 16 വരെ സംസ്ഥാന പി.സി.സി അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍, ട്രഷറര്‍, പി.സി.സി എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, എ.ഐ.സി.സി അംഗങ്ങള്‍, പി.സി.സി ജനറല്‍ ബോഡി അംഗങ്ങള്‍, കോണ്‍ഗ്രസ് പ്രസിഡൻറ് എന്നിവരുടെ തെരഞ്ഞെടുപ്പ് നടക്കും. ഇതോടൊപ്പം ഐ.ഐ.സി.സി അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടക്കും. ഒക്ടോബര്‍ 16-ന് തുടങ്ങി 25-നു മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കണമെന്നാണ് നിർദേശം. തെരഞ്ഞെടുക്കപ്പെടുന്ന മൊത്തം പി.സി.സി അംഗങ്ങളുടെ എട്ടിലൊന്നാകും ഓരോ സംസ്ഥാനത്തു നിന്നുമുള്ള എ.ഐ.സി.സി അംഗങ്ങളുടെ എണ്ണം.
അഞ്ചാം ഘട്ടത്തിലാകും പ്ലീനറി സമ്മേളനം. പ്ലീനറി സമ്മേളനം പാര്‍ട്ടി പ്രസിഡൻറിെൻറ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കും. പ്രവര്‍ത്തക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും സമ്മേളനത്തില്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ട എ.ഐ.സി.സി അംഗങ്ങളാകും പ്രവര്‍ത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുക. ഡിസംബര്‍ 31-ന് മുമ്പ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ട്ടി ഭാരവാഹികളുടെ പട്ടികയും റിപ്പോര്‍ട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിക്കും.
എല്ലാ തലങ്ങളിലും വനിതകള്‍, യുവാക്കള്‍, പട്ടികജാതി-^വര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തിെൻറ വരണാധികാരി മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും തമിഴ്‌നാട്ടില്‍നിന്നുള്ള മുതിര്‍ന്ന നേതാവുമായ സുദര്‍ശന്‍ നാച്ചിയപ്പനാണ്. ഈ മാസം ഒമ്പതി-ന് കേരളത്തിലെത്തുന്ന സുദര്‍ശന്‍ നാച്ചിയപ്പന്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന്, തെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങള്‍ വിലയിരുത്തും. കെ.പി.സി.സി വിശാല എക്‌സിക്യൂട്ടിവ് യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ലക്ഷദ്വീപ് വരണാധികാരിയായി കെ.പി. ധനപാലനെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.