പാർട്ടി പത്രത്തെ ചൊല്ലി കെ.പി.സി.സി യോഗത്തിൽ വാഗ്വാദം
text_fieldsതിരുവനന്തപുരം: പാർട്ടി പത്രം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചക്കിടെ ചീഫ് എഡിറ്ററും മാനേജിങ് എഡിറ ്ററും തമ്മിൽ കെ.പി.സി.സി യോഗത്തിൽ ‘ഏറ്റുമുട്ടൽ’. പത്രം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി ഇ ടപെടണമെന്ന് ചീഫ് എഡിറ്റർ പി.ടി. തോമസ് എം.എൽ.എ കെ.പി.സി.സി നേതൃയോഗത്തിൽ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് മാനേജിങ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരൻ ആരോപണം ഉന്നയിച്ചത്. രണ്ടരക്കോടി രൂപയുടെ ക്രമക്കേടുെണ്ടന്നാണ് ആരോപണം. ഇത് പാർട്ടി കമീഷെന നിയോഗിച്ച് അന്വേഷിക്കണമെന്നും ആരോപണം തെളയിക്കപ്പെട്ടാൽ എം.എൽ.എ സ്ഥാനം രാജിവെക്കാമെന്നും പി.ടി. തോമസ് അറിയിച്ചു.
സ്വന്തം പേരിലുള്ള ഭൂമി പണയപ്പെടുത്തിയാണ് രണ്ടാമതും ഒാവർ ഡ്രാഫ്റ്റ് എടുത്തതെന്ന് തോമസ് യോഗത്തിൽ അറിയിച്ചു. ജാമ്യം നിൽക്കാൻ ശൂരനാടിനോട് ആവശ്യപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറുകയായിരുന്നു. അദ്ദേഹെത്ത വിളിച്ചാൽ ഫോണിൽ കിട്ടാറില്ല. എന്നാൽ, പത്രത്തിലെ കാര്യങ്ങളൊന്നും മാനേജിങ് ഡയറക്ടറായ താൻ അറിയുന്നില്ലെന്ന് ശൂരനാട് പറഞ്ഞു. രൂക്ഷമായ വാക്കുതർക്കമാണുണ്ടായത്. ഇതോടെ മുതിർന്ന നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കി. പത്രത്തിൽ പാർട്ടി ഇടപെടാനും തീരുമാനിച്ചു.
കേരളമാകെ യു.ഡി.എഫ് തരംഗമുണ്ടായിട്ടും ആലപ്പുഴയിൽ മാത്രം പരാജയപ്പെട്ടതും യോഗത്തിൽ ചർച്ചയായി. സ്ഥാനാർഥിയായിരുന്ന രാഷ്ട്രിയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ യോഗത്തിൽ സംബന്ധിച്ചില്ല. മുതിർന്ന നേതാക്കൾ ചേർന്ന് പരാജയപ്പെടുത്തിയെന്ന പരാതിയുള്ള ഷാനിമോൾ പ്രതിഷേധസൂചകമായാണ് വിട്ടുനിന്നതെന്ന് പറയുന്നു. ആലപ്പുഴയിലെ പരാജയകാരണങ്ങൾ അന്വേഷിക്കാനും യോഗം തീരുമാനിച്ചു. പാർട്ടി പുനഃസംഘടന സംബന്ധിച്ച് ചർച്ച നടത്താനും പിന്നീട് ചേർന്ന രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു. കോൺഗ്രസ് പ്രസിഡൻറിെൻറ രാജിസംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചശേഷമാകും ചർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.