നേതാവാര്? തല പുകച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: അട്ടിമറി നേട്ടമുണ്ടാക്കിയ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാ നങ്ങളിൽ കോൺഗ്രസ് നിയമസഭ കക്ഷി േനതാവായി ആരെ നിശ്ചയിക്കും? മികച്ച നേട്ടത്തിനൊപ ്പം ഇൗ തെരഞ്ഞെടുപ്പ് കോൺഗ്രസിന് തലവേദനയുമാണ്. മധ്യപ്രദേശിൽ അധികാരമുറപ്പിച ്ചാൽ കമൽനാഥിനാണ് കൂടുതൽ സാധ്യത. യുവനേതാവായ ജ്യോതിരാദിത്യ സിന്ധ്യക്ക് തൽക്കാല ം മാറിനിൽക്കേണ്ടി വന്നേക്കും. ദിഗ്വിജയ്സിങ് അടക്കം സംസ്ഥാന നേതൃനിരയിലെ മൂന്നു പേരും തമ്മിലുള്ള പോര് കാലാവധി പറഞ്ഞു നിർത്താൻ നേതൃത്വത്തിന് കഴിഞ്ഞത് തെരഞ്ഞെടുപ്പു വിജയത്തിൽ പ്രധാനമായി. എന്നാൽ, അധികാരം കിട്ടുേമ്പാൾ വിട്ടുവീഴ്ചകൾ എങ്ങനെയൊക്കെ എന്നതു പ്രധാനമാണ്.
തലമുറ മാറ്റത്തിന് വഴിയൊരുക്കിയാണ് തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുമ്പ് ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ തന്നെ, രാജസ്ഥാനിലേക്ക് സചിൻ പൈലറ്റിനെ കോൺഗ്രസ് പി.സി.സി പ്രസിഡൻറാക്കി അയച്ചത്. മുൻമുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ ഡൽഹി നേതൃത്വത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഗെഹ്ലോട്ടിെൻറ പങ്കാളിത്തം കൂടി അനിവാര്യമെന്നു കണ്ടാണ് അദ്ദേഹത്തെ മത്സരിപ്പിച്ചത്.
മത്സരിപ്പിച്ചവരിൽ ഭൂരിഭാഗവും ഗെഹ്ലോട്ടിെൻറ വിശ്വസ്തരാണെന്നിരിക്കേ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നാം നമ്പർ പരിഗണന അദ്ദേഹത്തിന് കിട്ടാനാണ് വഴി. കമൽനാഥിനും ഗെഹ്ലോട്ടിനും ഇനിയൊരു അവസരമില്ലെന്നും, യുവനേതാക്കൾക്ക് ഇനിയും അവസരമുണ്ടാകുമെന്നുമുള്ള വിശദീകരണം പിന്നാലെ വന്നേക്കും. തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്ന് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിന് ജയ്പുരിൽ കോൺഗ്രസ് നേതൃയോഗം ബുധനാഴ്ച രാവിലെ നടക്കും.
നിരീക്ഷകനായി എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അവിടെ എത്തിയിട്ടുണ്ട്. ഹൈകമാൻഡിെൻറ തീരുമാനം അറിയിച്ചു നടപ്പാക്കുക എന്ന ദൗത്യമാണ് അദ്ദേഹത്തിനു നിർവഹിക്കാനുള്ളത്. ഛത്തിസ്ഗഢിൽ പഴയ കോൺഗ്രസ് നേതാവായ അജിത് ജോഗിയേയും മലർത്തിയടിച്ച് കോൺഗ്രസ് നേടിയ മിന്നുന്ന വിജയത്തിൽ പി.സി.സി അധ്യക്ഷൻ ഭൂപേക്ഷ ബാഗേലിന് നിർണായക പങ്കുണ്ടെങ്കിലും ടി.എസ്. സിങ്ദേവ് മുഖ്യമന്ത്രിയായേക്കും. രമൺസിങ്ങിനെപ്പോലെ ഠാകുറാണ് സിങ്ദേവ്. സാമുദായികമായി തൃപ്തിപ്പെടുത്താനുള്ള ഇൗ നിർദേശത്തിന് നേതൃത്വം വഴങ്ങുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.