കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നിക് പരിഗണനയിൽ
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി പിന്മാറ്റം പ്രഖ്യാപിച്ചതിനെ തുടർന്ന് രണ്ടു മാസത്തിലേറെയായ ി അനാഥാവസ്ഥ നേരിടുന്ന കോൺഗ്രസിന് പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതിന് പ്രവർത ്തക സമിതി ശനിയാഴ്ച സമ്മേളിക്കും. കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്ര ട്ടറി മുകുൾ വാസ്നിക് മുൻനിരയിൽ.
പ്രവർത്തക സമിതി യോഗത്തിനു മുേന്നാടിയായി സേ ാണിയ ഗാന്ധിയുടെ വസതിയിൽ സമ്മേളിച്ച മുതിർന്ന നേതാക്കളുടെ യോഗത്തിൽ വാസ്നികിെ ൻറ പേരാണ് കൂടുതൽ ചർച്ചചെയ്യപ്പെട്ടത്. അവസാന ഘട്ടത്തിൽ പുതിയ അവകാശവാദങ്ങൾ ഉയർന്നില്ലെങ്കിൽ, പാർട്ടി തെരഞ്ഞെടുപ്പുവരെയുള്ള കാലത്തേക്ക് അദ്ദേഹത്തെ ചുമതല ഏൽപിക്കും. കോൺഗ്രസിൽ അവസാനഘട്ട ചാഞ്ചാട്ടങ്ങൾ പതിവാണ്.
വെള്ളിയാഴ്ച നടന്ന യോഗത്തിൽ എ.കെ ആൻറണി, അഹ്മദ് പേട്ടൽ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പെങ്കടുത്തു. ഇനിയും രാഹുലിനുമേൽ സമ്മർദം ചെലുത്തിയിട്ട് അർഥമില്ലെന്നിരിക്കേ, പുതിയ അധ്യക്ഷനെ ഉടനടി നിശ്ചയിച്ചു മുന്നോട്ടുപോകണമെന്നാണ് ധാരണ. രാഹുൽ ഗാന്ധിയുടെ രാജി അംഗീകരിച്ച്, പ്രസിഡൻറ് എന്ന നിലയിൽ നൽകിയ സേവനത്തിന് നന്ദിപറയുന്നത് പ്രവർത്തക സമിതിയിലെ ഒരു ചടങ്ങായിരിക്കും.
രണ്ടു പതിറ്റാണ്ടിനിടയിൽ ഇതാദ്യമായാണ് നെഹ്റുകുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസിെൻറ തലപ്പത്തു വരുന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ സജീവമായി പാർട്ടിയുടെ അമരത്ത് ഉള്ളപ്പോൾ തന്നെയാണിത്. 59കാരനായ മുകുൾ വാസ്നിക് നെഹ്റുകുടുംബത്തിെൻറ വിശ്വസ്തനാണ്.
നരസിംഹ റാവു, മൻമോഹൻ സിങ് എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു മുകുൾ വാസ്നിക്. നേരത്തെ പോഷക സംഘടനകളായ യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.െഎ എന്നിവയുടെ അഖിലേന്ത്യ പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി മേഖലയിൽനിന്നൊരാൾതന്നെ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന കാഴ്ചപ്പാട് മുകുൾ വാസ്നികിന് മുൻഗണന കിട്ടുന്നതിന് അവസരമൊരുക്കി. സംഘാടന മികവുമുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം രണ്ടു മാസത്തിലേറെയായി നേതൃത്വത്തിലേക്ക് ഒരാളെ കണ്ടെത്താൻ കഴിയാതെ പോയത് കോൺഗ്രസിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചത്. പാർലമെൻറിലും പുറത്തും ഇൗ അനാഥത്വം പലവട്ടം തെളിഞ്ഞു കണ്ടിരുന്നു. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ സർക്കാർ തീരുമാനത്തെ എതിർക്കുന്ന കാര്യത്തിൽ പാർട്ടി നേതാക്കൾ പല നിലപാടുകാരായത് ഒടുവിലത്തെ ഉദാഹരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.