ഡസനിലേറെ സീറ്റുകളില്‍ എസ്.പി-കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍
text_fieldsലഖ്നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം വിജയപ്രതീക്ഷ നിലനിര്‍ത്തി മുന്നേറവെ മറുവശത്ത് ഇരുപാര്‍ട്ടികളും തമ്മില്‍ ഡസനോളം സീറ്റുകളില്‍ കടുത്തപോര്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ എന്നിവര്‍ പ്രതിനിധാനംചെയ്യുന്ന അമത്തേി, റായ്ബറേലി ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന 10 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസും എസ്.പിയും പരസ്പരം ഏറ്റുമുട്ടുന്നുണ്ട്.
അമത്തേി അസംബ്ളി സീറ്റില്‍ സിറ്റിങ് എം.എല്‍.എ മുലായം സിങ് യാദവിന്‍െറ അടുപ്പക്കാരന്‍ ഗായത്രി പ്രസാദ് പ്രജാപതി എസ്.പി. ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് അമിത സിങ്ങിനെയാണ് മത്സരിപ്പിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ്ങിന്‍െറ ഭാര്യയാണ് അമിത. സഞ്ജയിന്‍െറ മുന്‍ ഭാര്യ ഗരിമ സിങ് ബി.ജെ.പി സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്.
ഗൗരിഗഞ്ചില്‍ കോണ്‍ഗ്രസിന്‍െറ മുഹമ്മദ് നഈം എസ്.പിയിലെ രാകേഷ് പ്രതാപ് സിങ്ങിനെയാണ് നേരിടുന്നത്. ലഖ്നോ സെന്‍ട്രലില്‍ മുതിര്‍ന്ന എസ്.പി മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ രവിദാസ് മെഹ്റോത്ര മത്സരിക്കുമ്പോള്‍ ഇതേ സീറ്റില്‍ കോണ്‍ഗ്രസിലെ മറൂഫ് ഖാനും പത്രിക നല്‍കിയിട്ടുണ്ട്.
ഹൈകമാന്‍ഡിന്‍െറ ഉത്തരവ് പ്രകാരമാണ് താന്‍ മത്സരിക്കുന്നതെന്നാണ് മറൂഫ് ഖാന്‍െറ നിലപാട്. രണ്ട് പ്രധാന നേതാക്കള്‍ പോരടിക്കുമ്പോള്‍ ഇതേ സീറ്റില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്ന ബ്രിജേഷ് പഥക്കിന് കാര്യങ്ങള്‍ അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. ഉഞ്ചഹാര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ അജയ്പാല്‍ സിങ് എസ്.പിയിലെ കാബിനറ്റ് മന്ത്രി മനോജ് കുമാര്‍ പാണ്ഡെയെയാണ് നേരിടുന്നത്.
ബാരാബങ്കിയിലെ സെയ്ദ്പുര്‍ സീറ്റില്‍ കോണ്‍ഗ്രസ് മുന്‍ രാജ്യസഭാംഗം പി.എല്‍. പുനിയയുടെ മകന്‍ തനൂജ് പുനിയ മത്സരിക്കുമ്പോള്‍ എസ്.പിയിലെ രാംഗോപാല്‍ റാവതാണ് എതിര്‍ സ്ഥാനാര്‍ഥി. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശ്രീ പ്രകാശ് ജെയ്സ്വാളിന്‍െറ ഇളയ സഹോദരന്‍ പ്രമോദ് ജയ്സ്വാള്‍ കാണ്‍പുര്‍ ആര്യ നഗര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാണ്. ഇതേ സീറ്റില്‍ എസ്.പിയുടെ അമിതാഭ് വാജ്പേയിയും രംഗത്തുണ്ട്. ജയ്സ്വാള്‍ മത്സരരംഗത്തുനിന്ന് പിന്മാറാന്‍ തയാറായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് പത്രിക പിന്‍വലിക്കാന്‍ കഴിയാഞ്ഞതിനാല്‍ സാങ്കേതികമായി സ്ഥാനാര്‍ഥിയായി തുടരുകയാണ്. മുസഫര്‍ നഗര്‍ സീറ്റില്‍ മത്സരിക്കാന്‍ ധാരണയിലത്തെിയത് കോണ്‍ഗ്രസ് ആണെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്‍ എസ്.പിക്കും ഈ മണ്ഡലത്തില്‍ ചിഹ്നം അനുവദിച്ചത് ഇരു പാര്‍ട്ടികളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ബല്‍ദേവ് (മഥുര), ഗംഗോ (സഹരണ്‍പുര്‍), കോള്‍ (അലിഗഢ്), പുര്‍ക്കാജി (മുസഫര്‍നഗര്‍), ചാന്ദ്പുര്‍ (ബിജ്നോര്‍), മഹരാജ്പുര്‍ (കാണ്‍പുര്‍), കാണ്‍പുര്‍ കന്‍േറാണ്‍മെന്‍റ്, ഭോഗ്നിപുര്‍ (കണ്‍പുര്‍ ദേഹത്) എന്നീ മണ്ഡലങ്ങളിലും കോണ്‍ഗ്രസും എസ്.പിയും പരസ്പരം പോരടിക്കുന്നുണ്ട്. 403 അംഗ നിയമസഭയിലെ 298 സീറ്റില്‍ എസ്.പി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 105 സീറ്റിലാണ് രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.