Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതെലങ്കാനയിൽ...

തെലങ്കാനയിൽ തെരഞ്ഞെടുപ്പ്​ നേരിടാൻ കോൺഗ്രസ്​- ടി.ഡി.പി-സി.പി.​െഎ സഖ്യം

text_fields
bookmark_border
Telangala-Alliance
cancel

ഹൈദരാബാദ്​: നിയമ സഭ പിരിച്ചുവിട്ട്​ തെരഞ്ഞെടുപ്പ്​ നേരത്തെ പ്രഖ്യാപിച്ച തെലങ്കാനയിൽ കോൺഗ്രസും തെലുഗു ദേശം പാർട്ടിയും സി.പി.​െഎയും സഖ്യം രൂപീകരിച്ചു. മൂന്ന്​ പാർട്ടികളും ചേർന്ന സഖ്യമായിരിക്കും ഇൗ വർഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുക. മൂന്ന്​ പാർട്ടികളുടെയും നേതാക്കൾ ഗവർണറെ കണ്ട്​ സംസ്​ഥാനത്ത്​ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന്​ ആവശ്യ​പ്പെട്ടു.

കെ.ചന്ദ്രശേഖര റാവുവി​നെ മുഖ്യമന്ത്രിയാക്കി തെലങ്കാന രാഷ്​ട്ര സമിതിയായിരുന്നു നാലു വർഷമായി സംസ്​ഥാനം ഭരിച്ചിരുന്നത്​. സംസ്​ഥാനത്ത്​ പാർട്ടിയുടെ പ്രതിഛായ നല്ലതാണെന്നും 100ലേ​െറ സീറ്റുകൾ നേടിക്കൊണ്ട്​ അധികാരത്തിൽ തിരിച്ചെത്താമെന്നും കണക്കു കൂട്ടിയാണ്​ ചന്ദ്രശേഖര റാവു നിയമ സഭ പിരിച്ചു വിട്ടത്​. എന്നാൽ ടി.ആർ.എസിൽ നിന്ന്​ സംസ്​ഥാന ഭരണം പിടിച്ചെടുക്കണമെന്ന ലക്ഷ്യത്തോടെയാണ്​ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചത്​.

നിയമസഭ പിരിച്ചു വിട്ടതോടെ കെ. ചന്ദ്രശേഖര റാവുവി​​​െൻറ നേതൃത്വത്തിൽ കാവൽ മന്ത്രിസഭയാണ്​ ഇപ്പോൾ തെലങ്കാന ഭരിക്കുന്നത്​. എന്നാൽ ചന്ദ്രശേഖര റാവു മുഖ്യമന്ത്രി സ്​ഥാനത്തിരുന്നാൽ നീതിപൂർവമായ തെര​ഞ്ഞെടുപ്പ്​ നടക്കില്ലെന്ന്​ ആരോപിച്ചുകൊണ്ടാണ്​ പ്രതിപക്ഷ പാർട്ടികൾ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ടത്​. സംസ്​ഥാനത്തെ നേരത്തെ തെരഞ്ഞെടുപ്പിലേക്ക്​ തള്ളിവിട്ടതിനെതി​െര സുപ്രീം കോടതിയെ സമീപിക്കുമെന്നും സഖ്യകക്ഷി നേതാക്കൾ പറഞ്ഞു.

വോട്ടർ പട്ടിക പുനഃപരിശോധന പൂർത്തിയാകാത്തതിനാൽ ഇൗ വർഷം തെരഞ്ഞെടുപ്പ്​ നടത്താനാകി​െല്ലന്ന്​ ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിന്നീട്​ നിലപാട്​ മാറ്റി. ബി.ജെ.പിയുടെയും നരേന്ദ്ര മോദിയു​െടയും ശിങ്കിടിയാണ്​ മുഖ്യമന്ത്രിയെന്നും കോൺഗ്രസ്​ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganamalayalam newspolitical newsTealangana ElectionCongress-tdp-Cpi Alliance
News Summary - Congress, TDP, Left Form Alliance In Telangana - Political News
Next Story