ഡൽഹിയിൽ ‘ആപ്പി’ലായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: സെന്‍ ഗുരു ഒരു ദിവസം ആൽചുവട്ടിലിരുന്നു ധ്യാനിക്കുകയായിരുന്നു. അപ്പോള്‍ ശിഷ്യന്മാരില്‍ ഒരാള്‍ ചോദി ച്ചു-‘ഗുരോ എന്താണ് ഈ സെന്‍?’. ഗുരു പ്രതിവചിച്ചു-‘അത് തന്നെയാണ് ഞാനും കുറേ നേരമായി ആലോചിക്കുന്നത്’.
ഇപ്പോൾ ഏ തെങ്കിലും ഉന്നത കോൺഗ്രസ് നേതാക്കളോട് ചോദിച്ചുനോക്കൂ- ‘ഡൽഹിയിൽ എവിടെയാണ് കോൺഗ്രസ്?’. സെൻ ഗുരുവിെൻ റ അതേ ഉത്തരം ലഭിക്കും- ‘അത് തന്നെയാണ് ഞാനും കുറേ നേരമായി ആലോചിക്കുന്നത്’.
‘എവിടെയാണ് കോൺഗ്രസ്?’. ഡൽഹി നി യമസഭ തെരഞ്ഞെടുപ്പിെൻറ പ്രചാരണം കൊടുമ്പിരി കൊണ്ടുനിൽക്കുന്ന സമയത്ത് എല്ലാവർക്കും തോന്നിയൊരു ചോദ് യമായിരുന്നു ഇത്. കാരണം, അവസാന സമയത്ത് രാഹുൽ ഗാന്ധി ഇറങ്ങിയപ്പോഴല്ലാെത പ്രചാരണത്തിെൻറ ഒരു ഘട്ടത്തിലും കോൺഗ്രസ് സജീവമായിരുന്നില്ല. ‘ഈ കളിയിൽ ഞങ്ങൾക്ക് പങ്കില്ല’ എന്നൊരു മട്ട്. അതിന് കടുത്ത വില കൊടുക്കേണ് ടി വന്നെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
2015ലെ പോലെ തന്നെ ഇത്തവണയും ഡൽഹി നിയമസഭയുടെ സന്ദർ ശക ഗാലറിയിൽ തന്നെയാണ് കോൺഗ്രസിന് ഇടം. 1998 മുതൽ 2008 വരെ ഡൽഹി ഭരിച്ച പാർട്ടിയാണ് ഇത്തവണയും ‘സംപൂജ്യ’രായിരിക്കു ന്നത്. ആശ്വാസത്തിന് വകയുള്ളത് ഒന്നുമാത്രം-ബി.ജെ.പി അധികാരത്തിൽ വന്നില്ല. ബി.ജെ.പി ആകട്ടെ നില അൽപം മെച്ചപ്പെ ടുത്തി എന്ന ആശ്വാസത്തിലും.
ആപ്: അന്ന് പ്രതിഭാസം, ഇന്ന് പ്രതീക്ഷ
2013ൽ ആം ആദ്മി പാർട്ടി (ആപ്) ഒരു പ്രതിഭാസമായിരുന്നെങ്കിൽ 2020 ആകുേമ്പാഴേക്ക് പ്രതീക്ഷയായി മാറിയെന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. അരവിന്ദ് കെജ്രിവാൾ എന്ന ബ്രാൻഡ് ജനങ്ങളുടെ വിശ്വാസം നേടിയെടുത്തതോടെ ഭരണത്തുടർച്ച എളുപ്പമായി. ഈ ‘ബ്രാൻഡ്വത്കരണ’ത്തിൽ ശരിക്കും ‘ആപ്പി’ലായത് കോൺഗ്രസ് തന്നെയാണെന്ന് തെരഞ്ഞെടുപ്പ് ചിത്രവും ചരിത്രവും പരിശോധിച്ചാൽ വ്യക്തമാകും.
ഓരോ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് കുറഞ്ഞുകുറഞ്ഞു വരുന്ന വോട്ടുകളിലെ നല്ലൊരു ശതമാനവും പോയിരിക്കുന്നത് ‘ആപി’ലേക്കാണ്. 2013ൽ 24.55 ആയിരുന്നു കോൺഗ്രസിെൻറ വോട്ടിങ് ശതമാനം. 2015ൽ അത് 9.65 ആയി കുറഞ്ഞു. ഇപ്പോൾ, വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുേമ്പാൾ അത് 4.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
വോട്ടിങ് ശതമാനം കുറഞ്ഞത് ആം ആദ്മി പാർട്ടിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ധ്രുവീകരണം കൊണ്ടാണെന്ന എങ്ങും തൊടാത്ത പ്രതികരണം മാത്രമാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്രയിൽനിന്ന് ഉണ്ടായിരിക്കുന്നത്. ഒപ്പം ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു, പരാജയത്തിന് പിന്നിലെ കാരണങ്ങൾ പഠിക്കും എന്നൊക്കെയുള്ള പതിവ് വർത്തമാനങ്ങളും.
പഠിച്ചില്ല, തിരിച്ചടികളിൽ നിന്ന്
അതേസമയം, ബി.ജെ.പി നില മെച്ചപ്പെടുത്തി വരികയാണ്. 2013ൽ വോട്ടിങ് ശതമാനം 33.07 ആയിരുന്നത് 2015ൽ 32.19 ആയി. ഇപ്പോൾ ഇതുവരെ അത് 40.2 ആയിട്ടുണ്ട്.
2015ൽ 67 സീറ്റ് നേടിയ ആം ആദ്മി പാർട്ടിക്ക് ഒമ്പത് സീറ്റോളം നഷ്ടപ്പെടുമെന്നാണ് ഇപ്പോഴത്തെ സൂചനയെങ്കിലും അതിനെയൊരു തിരിച്ചടിയായി വിലയിരുത്താൻ കഴിയുകയുമില്ല. അനുകൂല രാഷ്ട്രീയ കാലാവസ്ഥയിലല്ല ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
എവിടെയാണ് പിഴച്ചതെന്ന് കോൺഗ്രസ് പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചെന്ന് തന്നെയാണ് ഡൽഹി ഫലം സൂചിപ്പിക്കുന്നത്.
സംഘ്പരിവാർ ശക്തികൾ ഇത്രകണ്ട് ആക്രമിച്ചിട്ടും പ്രതിരോധിക്കാൻ കെജ്രിവാളിന് കഴിഞ്ഞതെങ്ങിനെയെന്ന പഠനം മാത്രം മതിയാകും തിരിച്ചുവരവിനുള്ള കോൺഗ്രസ് തന്ത്രങ്ങൾക്ക് അടിത്തറയിടാൻ. ഡൽഹിയിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടാൽ തന്നെ ഇന്ത്യയിൽ പലയിടത്തും പാർട്ടി നേരിടുന്ന തിരിച്ചടികളിൽ നിന്ന് കരകയറുന്നതിനുള്ള മാർഗങ്ങൾ കോൺഗ്രസിന് മുന്നിൽ തെളിഞ്ഞുവരികയും ചെയ്യും.
1993 നവംബറിലാണ് ഡല്‍ഹി ഇന്നുകാണുന്ന സംസ്ഥാന പദവിയിലേക്കെത്തുന്നതെങ്കിലും ഇന്ത്യയില്‍ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന 1951ല്‍ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം ഡല്‍ഹിയിലും അസംബ്ലി തെരഞ്ഞെടുപ്പ് നടന്നിരുന്നു. 52 ശതമാനം വോട്ടാണ് അന്ന് കോണ്‍ഗ്രസ് നേടിയത്.
1993ൽ സമ്പൂര്‍ണ സംസ്ഥാന പദവിയിലേക്കെത്തിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 49 സീറ്റും 42.82 ശതമാനം വോട്ടുമായി ബി.ജെ.പി അധികാരത്തിലെത്തിയപ്പോഴും 34.48 ശതമാനം വോട്ട് കോൺഗ്രസ് നേടി.
1998ല്‍ 52 സീറ്റും 47.76 ശതമാനം വോട്ടുമായാണ് കോൺഗ്രസ് ഡൽഹി തിരിച്ചുപിടിച്ചത്. ഷീലാ ദീക്ഷിത് എന്ന മുഖ്യമന്ത്രി ജനഹൃദയങ്ങളിൽ ഇടംപിടിച്ചതോടെ 2003ൽ 47 സീറ്റും 48.13% വോട്ടും 2008ൽ 43 സീറ്റും 40.31% വോട്ടും കോൺഗ്രസ് നേടി.
ഈ അവസ്ഥയിൽ നിന്നാണ് 2013ൽ 24.55 ശതമാനമായി കോൺഗ്രസിെൻറ വോട്ടിങ് ശതമാനം കുറഞ്ഞത്. 2015ൽ അത് 9.65 ആയി കുറഞ്ഞപ്പോൾ പോലും തിരിച്ചുവരവിനുള്ള ഒരു ശ്രമവും കോൺഗ്രസിെൻറ ഭാഗത്ത് നിന്നുണ്ടായില്ലെന്നത് തന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലവും സൂചിപ്പിക്കുന്നത്.
കോൺഗ്രസിൽ നിന്ന് അധികാരം പ്രാദേശിക പാർട്ടികൾ തിരിച്ചുപിടിച്ച സംസ്ഥാനങ്ങളിലൊന്നിലും അവർ തിരികെ വന്നിട്ടില്ലയെന്ന ചരിത്രം ഒരു ശാപമായി കോൺഗ്രസിനെ പിന്തുടരുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.