പ്രവർത്തകസമിതി ഇല്ലാതെ കോൺഗ്രസ്; പ്രസിഡൻറിനെ കാത്ത് കേരളം
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി അധ്യക്ഷെൻറ ചുമതലയേറ്റ് നാലുമാസമായിട്ടും പ്രവർത്തക സമിതിയില്ലാതെ കോൺഗ്രസ്. കെ.പി.സി.സി പ്രസിഡൻറ് പ്രഖ്യാപനത്തിന് കാതോർത്ത് മടുത്ത് കേരളം. കാലതാമസത്തിനു കാരണം പരസ്പരം ചോദിച്ച് കൈമലർത്തുകയാണ് മുതിർന്ന നേതാക്കൾ. കോൺഗ്രസിന് ഇതിനു മുെമ്പാരിക്കലും നാലുമാസം പ്രവർത്തക സമിതി ഇല്ലാതിരുന്നിട്ടില്ല. പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്താൽ ആദ്യം പ്രവർത്തകസമിതി പുനഃസംഘടിപ്പിക്കും. തൊട്ടുപിന്നാലെ ജനറൽ സെക്രട്ടറിമാരെ നിയമിക്കും. എന്നാൽ, ആദ്യം ജനറൽ സെക്രട്ടറിമാർ എന്ന ശൈലിയാണ് രാഹുൽ സ്വീകരിച്ചത്. ഒന്നും ഒറ്റയുമായി നടക്കുന്ന ഇൗ നിയമനങ്ങൾ തന്നെ പൂർത്തിയായിട്ടില്ല.
ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമോ എന്ന ആശങ്ക കോൺഗ്രസിൽ തന്നെയുള്ളപ്പോഴാണ്, പാർട്ടിയുടെ തലപ്പത്തെ നേതൃദാരിദ്ര്യം. സംസ്ഥാനങ്ങളുടെ ചുമതല ഏൽപിച്ചു കൊടുത്ത് പാർട്ടി പ്രവർത്തനം ഉഷാറാക്കേണ്ട സമയം കഴിഞ്ഞെന്ന് നേതാക്കളടക്കം പറയുന്നു. ഇനിയെന്നു നടക്കുമെന്ന് പറയാനും കഴിയുന്നില്ല. തീരുമാനം രാഹുൽ ഗാന്ധിയുടേതു മാത്രമാണ്.
രാഹുൽ ഗാന്ധിയെ ഒൗപചാരികമായി വാഴിച്ച എ.െഎ.സി.സി സമ്മേളനം ഡൽഹിയിൽ നടന്നത് മാർച്ച് പകുതിക്കാണ്. അതിനുമുമ്പായി പ്രവർത്തകസമിതി പിരിച്ചുവിട്ടിരുന്നു. എ.െഎ.സി.സി സമ്മേളന നടത്തിപ്പിനു മാത്രമായി ഒാർഗനൈസിങ് കമ്മിറ്റിയെന്ന പേരിൽ പഴയ പ്രവർത്തകസമിതിയിലെ അംഗങ്ങളെ നിയോഗിച്ചു. സമ്മേളനത്തിന് പിന്നാലെ നടക്കേണ്ട പ്രവർത്തകസമിതി, എ.െഎ.സി.സി പുനഃസംഘടനകളാണ് ഇത്രത്തോളം വൈകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.