സർദാർ പേട്ടലിെൻറ ചിത്രത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ വിവാദം
text_fieldsബംഗളൂരു: സർദാർ വല്ലഭ് ഭായ് പേട്ടലിെൻറ ചിത്രത്തെച്ചൊല്ലി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും തമ്മിൽ നടന്ന സംഭാഷണത്തിെൻറ വിഡിയോ പുറത്തായി. കർണാടക കോൺഗ്രസിെൻറ വാർത്തസമ്മേളനത്തിന് മുമ്പ് നടന്ന നേതാക്കളുടെ സ്വകാര്യ സംഭാഷണത്തിെൻറ വിഡിയോ ബി.ജെ.പി എം.എൽ.എ എം.പി. രേണുകാചാര്യയാണ് പുറത്തുവിട്ടത്.
ഒക്ടോബർ 31ന് ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ബംഗളൂരുവിലെ കെ.പി.സി.സി ഒാഫിസിൽ നടന്ന ചടങ്ങിലാണ് വിവാദത്തിനിടയാക്കിയ സംഭവം. വാർത്തസമ്മേളനത്തിൽ നേതാക്കൾക്ക് പിന്നിൽ ഇന്ദിര ഗാന്ധിയുടെ ചിത്രം മാത്രമാണ് അലങ്കരിച്ചിരുന്നത്. ഇന്ന് സർദാർ പേട്ടലിെൻറ ജന്മദിനം കൂടിയാണെന്നും അദ്ദേഹത്തിെൻറ ചിത്രം വെച്ചില്ലേ' എന്നും സിദ്ധരാമയ്യ ഡി.കെ. ശിവകുമാറിനോട് ചോദിക്കുന്നതാണ് വിഡിയോയിലുള്ളത്.
നമ്മൾ അദ്ദേഹത്തിെൻറ ചിത്രം വെച്ചിട്ടില്ലെന്നായിരുന്നു ശിവകുമാറിെൻറ മറുപടി. അതുകൊണ്ട് ബി.ജെ.പിക്കാണ് നേട്ടമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചപ്പോൾ ഒരു പ്രവർത്തകനോട് പേട്ടലിെൻറ ചിത്രം കൊണ്ടുവരാൻ ശിവകുമാർ ആവശ്യപ്പെട്ടു. പിന്നീട് ഇന്ദിരയുടെ ചിത്രത്തിനൊപ്പം പേട്ടലിെൻറ ചിത്രം കൂടി വെച്ചശേഷമാണ് വാർത്തസമ്മേളനം ആരംഭിച്ചത്. ഇൗ സമയമത്രയും ചാനൽ മൈക്കുകൾ സംഭാഷണം പിടിച്ചെടുത്തു.
വിഷയം ബി.ജെ.പി കോൺഗ്രസിെനതിരായ പ്രചാരണായുധമാക്കിയതോടെ വിവാദം കത്തി. ഇന്ദിരയെ കോൺഗ്രസ് ആദരിക്കുകയും പേട്ടലിനെ അവഗണിക്കുകയും ചെയ്തതായി ബി.ജെ.പി കുറ്റപ്പെടുത്തി. നെഹ്റു കുടുംബവാഴ്ച പേട്ടലിനെ എത്രത്തോളം വെറുക്കുന്നു എന്ന് മനസ്സിലാകണമെങ്കിൽ ഇൗ വിഡിയോ കണ്ടാൽ മതിയെന്നായിരുന്നു ബി.ജെ.പി ജനറൽ സെക്രട്ടറി സി.ടി. രവിയുടെ പ്രതികരണം.ഡി.കെ. ശിവകുമാറിനെ അഴിമതി ആരോപണമുനയിൽ നിർത്തുന്ന കോൺഗ്രസ് നേതാക്കളുടെ സംഭാഷണം കഴിഞ്ഞ മാസം സമാന രീതിയിൽ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.