സി.പി.എം ജില്ലാ കമ്മിറ്റിയിൽ തെറ്റ് തിരുത്തൽ; ആനാവൂര്‍ പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം സി.പി.എമ്മിലെ സംഘടനാ പ്രശ്നങ്ങളിൽ ജില്ലാ കമ്മിറ്റി യോഗത്തിൽ ആനാവൂര്‍ പക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കം അഞ്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് വലിയ തോതിൽ വിമർശനം ഉയർന്നത്.
തിരുവനന്തപുരം നഗരസഭയിലെ എസ്.സി-എസ്.ടി ഫണ്ട് വിവാദവും ചർച്ചയായി. എസ്.സി എസ്.ടി വിഭാഗക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. 75 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. നഗരസഭാ പ്രത്യേക കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു. എസ്.സി- എസ്.ടി ഫണ്ട് വിവാദം പുനരന്വേഷിക്കാനും ആനാവൂര്‍ ഇടപെട്ട് നടത്തിയ നിയമനങ്ങൾ പരിശോധിക്കാനും നടപടികളുണ്ടായേക്കും.
സംഘടനാ സംവിധാനത്തിലെ പിടിപ്പു കേടുമുതൽ നേതാക്കളുടെ സ്വഭാവദൂഷ്യം വരെ വലിയ തോതിൽ വിമര്‍ശിക്കപ്പെട്ടത്. തെറ്റുതിരുത്തൽ രേഖ നടപ്പാക്കുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം ജില്ലയിലെ സംഘടനാ പ്രശ്നങ്ങളിൽ ഇഴകീറി പരിശോധന നടന്നത്. എം.വി ഗോവിന്ദനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ ശ്രീമതി, പുത്തലത്ത് ദിനേശൻ, പി.കെ ബിജു, ആനാവൂര്‍ നാഗപ്പൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ഗൗരവമേറിയ വിമര്‍ശനങ്ങൾ ഉയർന്നത്.
മുൻ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും കെ.എസ് സുനിൽ കുമാറും ചേര്‍ന്ന സഖ്യത്തിനെതിരെ പലരും സംസാരിച്ചു. തലസ്ഥാനത്തെ വ്യവസായികൾ അടക്കം ഉപജാപക സംഘത്തിന്റെ പിടിയിലാണ് ആനാവൂര്‍ എന്നും വിമര്‍ശനം ഉയർന്നു. കെ.എസ് സുനിൽ കുമാറിനെ ജില്ലാ സെക്രട്ടറിസ്ഥാനത്തെത്തിക്കാൻ സോഷ്യമീഡിയയിൽ അടക്കം വലിയ ച്രചാരണം നടത്തിയെന്ന് അംഗങ്ങൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.