ഹെലികോപ്ടര്‍ വാങ്ങരുത്, ഉപദേശകരെ പിരിച്ചുവിടണം –മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: അടുത്തമാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ഖ ജനാവില്‍ പണമില്ലാത്ത അവസ്ഥയിലേക്ക് കേരളം വഴുതിവീണ സാഹചര്യത്തില്‍ സര്‍ക്കാര്‍ വ രുത്തിെവച്ച കോടിക്കണക്കിന് രൂപയുടെ ധൂര്‍ത്തും അമിത െചലവുകളും അടിയന്തരമായി അവസാനിപ്പിച്ച് മിതവ്യയത്തിെൻറ പുതിയൊരു ഭരണ സംസ്കാരം കാട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപ െചലവഴിച്ച് തീറ്റിപ്പോറ്റുന്ന എട്ട് ഉപദേശകരെ മുഖ്യമന്ത്രി ഉടനടി പിരിച്ചുവിടണം. ഡല്‍ഹി കേരള ഹൗസില്‍ എല്ലാവിധ സംവിധാനവും നിലനിൽക്കെ െലയ്സണ്‍ ഓഫിസറായി നിയമിതനായ മുൻ എം.പി, അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അഭിഭാഷകരെ നോക്കുകുത്തിയാക്കി നിയമിച്ച ഹൈകോടതിയിലെ സ്പെഷല്‍ െലയ്സണ്‍ ഓഫിസര്‍ തുടങ്ങി അനാവശ്യ നിയമനങ്ങള്‍ റദ്ദാക്കണം.
ഭരണപരിഷ്കാര കമീഷന് നിര്‍ത്തലാക്കണം. ഒന്നേമുക്കാല്‍ കോടി രൂപ െചലവില്‍ മുഖ്യമന്ത്രിക്കുവേണ്ടി വാങ്ങുന്ന ഹെലികോപ്ടര്‍ ഇടപാട് റദ്ദാക്കണം. സി.പി.എം പ്രവര്‍ത്തകർ തട്ടിയെടുത്ത പ്രളയ ഫണ്ട് തുക തിരിച്ചുപിടിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.