വിവരം ചോർന്നു; നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സി.പി.എം ജില്ല സെക്രട്ടറിയുടെ ആശംസ
text_fieldsകണ്ണൂർ: കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ചോര്‍ന്നു. ഫോണ്‍ നമ്പര്‍ അ ടക്കമുള്ള വിവരങ്ങള്‍ രാഷ്ട്രീയ നേതാക്കൾക്കും ചില സ്വകാര്യ ആശുപത്രികൾക്കും ലഭി ച്ചു. വീടുകളിലും ആശുപത്രിയിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണുകളിലേക്ക് സി. പി.എം ജില്ല സെക്രട്ടറിയുടെ ആശംസാ സന്ദേശം ലഭിച്ചു.
നിരീക്ഷണത്തില്‍ കഴിയുന്നവരുട െ വിവരം സർക്കാർ പുറത്തുവിട്ടിട്ടില്ല. വിവരം രഹസ്യമാക്കിവെച്ചിരിക്കെയാണ് ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ സി.പി.എം നേതാവിന് ലഭിച്ചത്. സന്ദേശം ലഭിച്ച ചിലര്‍ എം.വി. ജയരാജനെ നേരിട്ട് വിളിച്ചു. അവരോട് താനാണ് സന്ദേശമയച്ചതെന്ന് ജയരാജന് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ല കലക്ടര്‍ ടി.വി. സുഭാഷിെൻറ ആശംസാ സന്ദേശം രോഗികൾക്ക് നേരത്തേ ലഭിക്കുന്നുണ്ട്. ഏകാന്തവാസത്തിൽ കഴിയുന്നവർക്ക് സാന്ത്വനം എന്ന നിലക്കുള്ള സന്ദേശമാണ് നൽകിയത്. അതിന് പിന്നാലെയാണ് എം.വി. ജയരാജെൻറ സന്ദേശം ലഭിച്ചത്. വിവരങ്ങൾ ചോർന്നത് സംബന്ധിച്ച്, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ മന്ത്രിയുടെ ഓഫിസിലും കലക്ടര്‍ക്കും പരാതി പറഞ്ഞുവെങ്കിലും നടപടിയുണ്ടായിട്ടില്ല.
അനാവശ്യ നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഫോണുകളിലേക്ക് സന്ദേശം അയച്ച സി.പി.എം കണ്ണൂർ ജില്ല െസക്രട്ടറിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ നടപടിയാണ് അത്. പൊതുപ്രവർത്തകർ അത്തരം ഒരു ഇടപെടൽ നടത്തേണ്ട ആവശ്യമില്ല. എവിടുന്നെങ്കിലും രണ്ടു നമ്പർകിട്ടിയാൽ അതിലേക്ക് സന്ദേശം അയക്കുകയല്ല പൊതുപ്രവർത്തകെൻറ ജോലിയെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.