എം.എം. മണിക്കും രാമകൃഷ്ണനുമെതിരെ സി.പി.െഎ പടയൊരുക്കം
text_fieldsതൊടുപുഴ: റവന്യൂ, വനം വകുപ്പുകളെ പ്രതിക്കൂട്ടിൽ നിർത്തി ‘വിചാരണ’ ചെയ്യുന്ന സി.പി.എമ്മിനെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ സി.പി.െഎ. തൊഴിൽ വകുപ്പിെൻറ വീഴ്ച ചൂണ്ടിക്കാട്ടി മന്ത്രി രാമകൃഷ്ണനെയും സി.പി.െഎയെ തുടരെ ആക്ഷേപിക്കുന്ന മന്ത്രി എം.എം. മണിയെയും ഉന്നംവെച്ച് നീങ്ങാൻ സി.പി.െഎ ഇടുക്കി ജില്ല നേതൃത്വം ധാരണയിലെത്തി. സി.പി.െഎ കൈകാര്യം ചെയ്യുന്ന വകുപ്പുകളെ ആക്രമിക്കുന്ന സി.പി.എം നിലപാട് ഇടുക്കിയിലടക്കം തുടരുന്ന പശ്ചാത്തലത്തിലാണിത്. സി.പി.െഎയുടെ അനധികൃത കൈവശ ഭൂമി സംബന്ധിച്ച രേഖകൾ ശേഖരിക്കാനുള്ള സി.പി.എം ഇടപെടലും മന്ത്രിമാർക്കെതിരായ നീക്കത്തിന് കാരണമായിട്ടുണ്ട്. സി.പി.െഎ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിനില്ലെന്ന മണിയുടെ പ്രസ്താവനയും പ്രകോപനമായി. മണിയെ തുറന്നെതിർക്കാനാണ് തീരുമാനം.
ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനെ ‘കരിമ്പട്ടിക’യിലാക്കാനും രഹസ്യ ധാരണയുണ്ട്. ചൊവ്വാഴ്ച ജില്ലയിലെ പത്ത് പഞ്ചായത്തുകളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ സി.പി.െഎ ജില്ല നേതാക്കൾ കൂടിയാലോചിച്ചാണ് ഇൗ നീക്കം. തൊഴിൽ വകുപ്പും മന്ത്രി ടി.പി. രാമകൃഷ്ണനും തോട്ടം മേഖലയിലടക്കമുള്ള തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയമാണെന്നും നേതാക്കൾ വ്യക്തമാക്കുന്നു. മന്ത്രി മണിയുടെ മര്യാദയില്ലാത്ത നിലപാടിലും തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ കിടക്കുന്നതിലും പാർട്ടിക്ക് അതൃപ്തിയുണ്ടെന്ന് സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മുന്നണി ഘടകകക്ഷിയായ സി.പി.െഎയെ തെറി വിളിക്കുന്നത് മന്ത്രി എന്ന നിലയിൽ മണിക്ക് ഗുണകരമല്ല. ഇതിന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മണിക്ക് ലൈസൻസ് നൽകിയിട്ടുണ്ടോ എന്ന് അറിയില്ല. പാർട്ടി നേതാക്കൾ അഭിപ്രായം പറയുന്നതുപോലെ മണി പറയുന്നത് അദ്ദേഹത്തിെൻറ സുഖമില്ലായ്മ കൊണ്ടാണെന്നും ശിവരാമൻ കുറ്റപ്പെടുത്തി.
തോട്ടം തൊഴിലാളികളുടെ ശമ്പള വർധനയടക്കം ഒരുകാര്യത്തിലും തൊഴിൽ മന്ത്രി ഇതുവരെ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല. ശമ്പളം രൊക്കം കൈയിൽ കിട്ടണമെന്ന ആവശ്യം മാസങ്ങളായിട്ടും നടപ്പായിട്ടില്ലെന്നും പ്ലാേൻറഷൻ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും സി.പി.െഎ ജില്ല എക്സിക്യൂട്ടിവ് അംഗവുമായ എം.വൈ. ഒൗസേഫും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.