ഇസ്മായിലിന് തിരിച്ചടി, കൺട്രോൾ കമീഷൻ റിപ്പോർട്ട് അംഗീകരിച്ചു
text_fieldsമലപ്പുറം: കെ.ഇ. ഇസ്മായിലിന് കനത്ത തിരിച്ചടി നൽകി വിമർശനങ്ങളടങ്ങിയ സംസ്ഥാന കൺട്രോൾ കമീഷൻ റിപ്പോർട്ട് സി.പി.െഎ സംസ്ഥാന സമ്മേളനം അംഗീകരിച്ചു. റിപ്പോർട്ടിൻമേൽ പരാതിയുള്ളവർക്ക് കേന്ദ്ര കൺട്രോൾ കമീഷനെ സമീപിക്കാമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മേളനത്തിൽ വ്യക്തമാക്കി. കമീഷൻ െതറ്റും ശരിയും കണ്ടെത്തുന്ന സംവിധാനമാണ്. ആ അധികാരത്തിൽ ആരും കൈ കടത്താറില്ല. റിപ്പോർട്ടിലുള്ളത് കമീഷെൻറ കണ്ടെത്തലാണ്. റിപ്പോർട്ട് പ്രതിനിധികൾക്ക് കൊടുത്ത ശേഷമാണ് പുറത്തുപോയതെന്നും കാനം കൂട്ടിച്ചേർത്തു. റിപ്പോർട്ട് സമ്മേളനത്തിൽ വായിച്ച് അവതരിപ്പിച്ചില്ല. അവതരിപ്പിച്ചതായി കണക്കാക്കണമെന്ന കാനത്തിെൻറ ആവശ്യം സമ്മേളനം അംഗീകരിക്കുകയായിരുന്നു. ഇതോടെ പാർട്ടിക്കുള്ളിൽ വിഭാഗീയത ശക്തമാകുകയാണ്.
പ്രതിനിധികൾക്കും അതുവഴി മാധ്യമങ്ങൾക്കും കമീഷൻ റിപ്പോർട്ട് ലഭ്യമായ സംഭവത്തിൽ ശക്തമായ പ്രതിേഷധമാണ് പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിലുണ്ടായത്. ചില വ്യക്തികളെ മാത്രം ലക്ഷ്യംെവച്ചുള്ള റിപ്പോർട്ടാണിത്. സാധാരണഗതിയിൽ കമീഷൻ റിപ്പോർട്ട് സമ്മേളന പ്രതിനിധികൾക്ക് അച്ചടിച്ച് നൽകാറില്ല. എന്നാൽ, ഇൗ സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ അച്ചടിച്ച് പ്രതിനിധികൾക്ക് നൽകിയതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ട്. കാടടച്ച് പറഞ്ഞ് ഒടുവിൽ ചില വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കുന്ന നിലയിലാണ് റിപ്പോർട്ട്. ഇത് അംഗീകരിക്കാനാകില്ല. റിപ്പോർട്ട് തള്ളിക്കളയണം തുടങ്ങിയ ആവശ്യങ്ങളാണ് ചർച്ചയിൽ പെങ്കടുത്ത 24 അംഗങ്ങളിൽ 21 പേരും ഉന്നയിച്ചത്. അതോടെതന്നെ റിപ്പോർട്ട് തള്ളണമെന്ന ആവശ്യം സമ്മേളനം ഉന്നയിക്കുമെന്ന പ്രചാരണവുമുണ്ടായി.
കെ.ഇ. ഇസ്മായിൽ, സി.എൻ. ചന്ദ്രൻ, ആർ. രാമചന്ദ്രൻ എം.എൽ.എ, സി.പി. ഷൈജൻ എന്നിവർക്കെതിരെയായിരുന്നു റിപ്പോർട്ടിൽ പ്രധാനമായും ആരോപണമുണ്ടായിരുന്നത്. കെ.ഇ. ഇസ്മായിൽ വിദേശയാത്ര നടത്തി പണപ്പിരിവ് നടത്തി എന്നായിരുന്നെങ്കിൽ മറ്റുള്ളവർക്കെതിരെ ഭൂമി ഇടപാട് സംബന്ധിച്ച ആരോപണങ്ങളായിരുന്നു. റിപ്പോർട്ടിൽ തനിക്കെതിരെയുള്ള പരാമർശം നീക്കണമെന്നും റിപ്പോർട്ട് മരവിപ്പിക്കണമെന്നുമുള്ള പരാതി ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിൽ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചിരുന്നു. അല്ലാത്തപക്ഷം ചില പരസ്യപ്രസ്താവനകളും നീക്കങ്ങളും നടക്കുമെന്നുമുള്ള മുന്നറിയിപ്പും അദ്ദേഹം നൽകി.
അതിെൻറ അടിസ്ഥാനത്തിൽ കേന്ദ്രനേതൃത്വം ചില സമവായശ്രമങ്ങൾ നടത്തി. റിപ്പോർട്ട് അച്ചടിച്ച് നൽകിയതും അത് ചോർന്നതും പാർട്ടിക്കുള്ളിൽ കാനത്തിനെ പിന്തുണക്കുന്ന ചിലരെയും അസന്തുഷ്ടരാക്കി. ഇത്രയും മികച്ചനിലയിൽ നടന്ന സമ്മേളനത്തിെൻറ ശോഭ ഇത് നഷ്ടപ്പെടുത്തിയെന്നും ഇസ്മായിലിന് ആവശ്യമില്ലാത്ത പ്രാധാന്യവും സഹതാപവും ഇതിലൂടെ വന്നുവെന്നും അവരിൽ ചിലർ പരാതിപ്പെട്ടു. ശനിയാഴ്ച രാവിലെ എക്സിക്യൂട്ടിവ് യോഗത്തിൽ സി. ദിവാകരൻ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.
അതിനാൽതന്നെ ഇവർക്കെതിരെയുള്ള പരാമർശങ്ങൾ നീക്കി കമീഷൻ റിപ്പോർട്ട് അംഗീകരിക്കുമെന്ന പ്രചാരണവുമുണ്ടായി. എന്നാൽ, അതെല്ലാം അപ്പാടെ തള്ളിക്കൊണ്ടാണ് സമ്മേളനം റിപ്പോർട്ട് അംഗീകരിച്ചത്. കാനം രാജേന്ദ്രെൻറ സമ്പൂർണ ആധിപത്യമാണ് ഇതിലൂടെ വ്യക്തമാകുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.