കാനത്തിനെതിരെ സി.പി.െഎയിൽ പടപ്പുറപ്പാട്
text_fieldsകോട്ടയം: സി.പി.എമ്മിനും സർക്കാറിനും എതിരെ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തുന്ന പരസ്യവിമർശനം പലപ്പോഴും പരിധി വിടുന്നെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാകുന്നു. വ്യത്യസ്ത പാർട്ടികളാകുേമ്പാൾ പലകാര്യങ്ങളിലും ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണെങ്കിലും മുന്നണി മര്യാദകൾ പാലിക്കപ്പെടണം. മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനം അതിരുവിെട്ടന്ന ആക്ഷേപവും നേതൃത്വത്തിനുണ്ട്. പാർട്ടി സംസ്ഥാന കൗൺസിലിലും നിർവാഹക സമിതിയിലും ചർച്ച ചെയ്യാത്ത വിഷയങ്ങൾപോലും പരസ്യവിമർശനത്തിനു വിധേയമാക്കുന്നതടക്കം കാനം സ്വീകരിക്കുന്ന നിലപാടുകളിൽ നേതാക്കളിൽ പ്രബലവിഭാഗത്തിനു കടുത്ത അമർഷമുണ്ട്.
ജനകീയ വിഷയങ്ങൾ ചർച്ചയാക്കുന്നതിൽ തെറ്റില്ല. എന്നാൽ, സർക്കാറിനെയും ഭരണത്തെയും നിരന്തരം വിമർശിക്കുന്ന ശൈലിയോട് യോജിപ്പില്ല. എന്തുവില കൊടുത്തും ഇടത്-മതേതര-ജനാധിപത്യ െഎക്യം നിലനിർത്തുമെന്നും മറിച്ചുള്ള ഏതുനീക്കത്തെയും ശക്തമായി ചെറുക്കുമെന്നും കാനം വിരുദ്ധ വിഭാഗം വ്യക്തമാക്കുന്നു.
പാർട്ടിയെ കോൺഗ്രസ് ചേരിയിൽ എത്തിക്കാനുള്ള ശ്രമത്തെയും നേരിടും. ചിലർ ഇതിനുള്ള നീക്കത്തിലാണെന്ന സംശയവും ഉയരുന്നുണ്ട്. ഇടതു സർക്കാർ അധികാരമേറ്റ ശേഷം വിവിധ വിഷയങ്ങൾ ഉയർത്തി പാർട്ടി സെക്രട്ടറി നടത്തുന്ന പരസ്യവിമർശനങ്ങളാണ് നേതൃനിരയിലെ പ്രബല വിഭാഗത്തെ െചാടിപ്പിച്ചത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് വേളയിൽ കാനം സ്വീകരിച്ച നിലപാടുകൾ മുന്നണിക്കെതിരായിരുന്നു. ഒന്നിച്ചു നിൽക്കേണ്ട അവസരത്തിൽപോലും മുന്നണിയെയും സർക്കാറിനെയും ദുർബലമാക്കുന്ന ശൈലിയാണ് കാനം സ്വീകരിച്ചത്. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് വിരുദ്ധമാണ് സെക്രട്ടറിയുടെ നിലപാടുകൾ. പാർട്ടിയിൽ പിടിമുറുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണിത്. ആരോപണങ്ങൾ നീളുന്നു.
പാർട്ടി യോഗങ്ങൾ ജൂലൈയിൽ ആരംഭിക്കാനിരിക്കെ പാർട്ടിയിൽ പിടിമുറക്കാനുള്ള കാനത്തിെൻറ നീക്കമായും ഇതിനെ കാണുന്നവരുണ്ട്. ജൂലൈയിൽ ബ്രാഞ്ച്-എൽ.സി-മണ്ഡലം-ജില്ല-സംസ്ഥാന യോഗങ്ങൾക്ക് തുടക്കമാകും. ഇതോടെ സെക്രട്ടറിയെന്ന നിലയിൽ കരുത്ത് തെളിയിക്കാനാണ് കാനത്തിെൻറ ശ്രമമെന്നും ആക്ഷേപം ഉയരുന്നുണ്ട്. സി.പി.എമ്മിൽ സി.പി.െഎ വിരുദ്ധ വികാരം മുേമ്പന്നത്തേക്കാളും ഇപ്പോൾ ശക്തമാണ്. കാനത്തിെൻറ നടപടികൾ കമ്യൂണിസ്റ്റ് ശൈലിക്ക് വിരുദ്ധമാണെന്നു ആരോപിക്കുന്നവരുമുണ്ട്.
മുന്നണിയുെട ഭാഗമാെണങ്കിലും സി.പി.െഎയെ ഒറ്റപ്പെടുത്തുന്ന രീതിയിലേക്കാണ് കാര്യങ്ങളുെട പോക്ക്. പാർട്ടി സമ്മേളനം ആരംഭിക്കുന്നതോടെ കാനത്തിനെതിരായ നീക്കം ശക്തമാകുമെന്നാണ് സൂചന. എന്നാൽ, മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലടക്കമുള്ള നിലപാടുകൾക്ക് പൂർണപിന്തുണയും ഇവർ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.