ബി.ജെ.പി ഏറ്റെടുത്തത് പരാജയപ്പെട്ട ശ്രമം –സി.പി.െഎ
text_fieldsന്യൂഡൽഹി: കേരളത്തിൽ സാമുദായികധ്രുവീകരണം സൃഷ്ടിക്കുകയെന്ന സംസ്ഥാനത്തെ ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ പരാജയപ്പെട്ട ശ്രമമാണ് അവരുടെ ദേശീയനേതൃത്വം ഏറ്റെടുത്തതെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ പ്രസാദ്.
കേരളത്തിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാനും അതുവഴി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് സർക്കാറിെനതിരെ നീങ്ങാനുമാണ് ശ്രമം.
കേരളത്തെ ദേശവിരുദ്ധ ശക്തികളുടെയും ജിഹാദികളുടെയും കേന്ദ്രമായി മുദ്രകുത്താനുള്ള നീക്കത്തിന് ആർ.എസ്.എസ്-ബി.ജെ.പിക്ക് ജനങ്ങൾ മാപ്പുനൽകിെല്ലന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.