ഇടതു പാര്‍ട്ടികളുടെ പുനരേകീകരണം അടിയന്തരാവശ്യം –സി.പി.ഐ
text_fieldsഹൈദരാബാദ്: ഇടതുപാര്‍ട്ടികളുടെ പുനരേകീകരണം അടിയന്തരാവശ്യമാണെന്ന് സി.പി.ഐ. പ്രസ്ഥാനത്തിന് നവോന്മേഷവും കൂടുതല്‍ ശക്തിയും പകരാന്‍ ഇതാവശ്യമാണെന്ന് ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘‘പുനരേകീകരണത്തിന് സമയമായെന്നുമാത്രമല്ല, അത് വൈകുകയുമാണ്. അതേസമയം, എല്ലാ ഇടതുപാര്‍ട്ടികളെയും ഇതിന് നിര്‍ബന്ധിക്കാനുമാകില്ല. അവരെ ഇതിന്‍െറ അനിവാര്യത ബോധ്യപ്പെടുത്തേണ്ടതുണ്ട്’’ -അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണം തത്ത്വത്തില്‍ സി.പി.ഐ അംഗീകരിച്ചിട്ടുണ്ട്, അത് എത്രയും വേഗമായാല്‍ അത്രയും നല്ലത്. ഇത് പ്രസ്ഥാനത്തിന് പുതിയ ആവേശം നല്‍കുമെന്നുമാത്രമല്ല, കേഡറുകളെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്താനും കഴിയും. ഇപ്പോള്‍ ഇടതുപാര്‍ട്ടികളുടെ പ്രവര്‍ത്തനം ചിതറിപ്പോകുകയാണ്. യോജിച്ചാല്‍ നല്ളൊരു ശക്തിയാകാന്‍ കഴിയും. ഇടതുപാര്‍ട്ടികളുടെ ഏകീകരണത്തോടെ രാഷ്ട്രീയ കാലാവസ്ഥ മാറിമറിയുമെന്നൊന്നും പറയുന്നില്ല. എന്നാല്‍, ഇടതുപാര്‍ട്ടികള്‍ക്ക് അത് ഏറെ ഗുണം ചെയ്യും.
പശ്ചിമ ബംഗാളില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ഇടതുപാര്‍ട്ടികള്‍ക്കേറ്റ തിരിച്ചടിയെക്കുറിച്ച് ഇതുവരെ വിശകലനം ചെയ്തിട്ടില്ല. പഴയ അവസ്ഥയിലത്തൊന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്. എങ്കിലും ഗ്രാമങ്ങളില്‍ ഇടതുപാര്‍ട്ടികള്‍ക്ക് പിന്തുണ ഏറിയിട്ടുണ്ട്. അടിത്തറ ശക്തമാക്കാനാണ് ഇപ്പോള്‍ ഞങ്ങളുടെ ശ്രമം. സമയമെടുത്താലും ഇടതുപക്ഷം തിരിച്ചുവരുകതന്നെ ചെയ്യും. ഇതൊരു പ്രതീക്ഷ മാത്രമല്ല. കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. തിരിച്ചടിയുടെ കാരണം കണ്ടത്തെുകയും വേണം.
യുവാക്കളെ ആകര്‍ഷിക്കാന്‍ സി.പി.ഐ ശ്രമം നടത്തുന്നുണ്ടെങ്കിലും അത് വേണ്ടത്രയായിട്ടില്ളെന്ന് സുധാകര്‍ റെഡ്ഡി സമ്മതിച്ചു. ഇത് പാര്‍ട്ടി അംഗത്വത്തിന്‍െറ മാത്രം പ്രശ്നമല്ല, പുറത്ത് പാര്‍ട്ടിക്കുള്ള സ്വീകാര്യതയുടെ കൂടി കാര്യമാണ്. പാര്‍ട്ടി അടിത്തറ ചുരുങ്ങിവരുകയാണ്. ആഗോളതലത്തിലെ ഇടതുപാര്‍ട്ടികളെപ്പോലെ കാലത്തിനനുസരിച്ച് മാറാന്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല എന്ന വിമര്‍ശനം അദ്ദേഹം തള്ളി. ചൈനയിലെയും വിയറ്റ്നാമിലെയും സര്‍ക്കാറുകള്‍ അവരുടെ വികസനതന്ത്രം മാറ്റിയിട്ടുണ്ട്.
അതേസമയം, അവര്‍ മാര്‍ക്സിസത്തിന്‍െറയും ലെനിനിസത്തിന്‍െറയും അടിസ്ഥാനങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ചൈനയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നു. അതേസമയം, ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ നല്‍കിയതിന്‍െറ പേരില്‍ വാള്‍മാര്‍ട്ടിനെ ശിക്ഷിക്കാനുള്ള ധൈര്യം കാണിക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യയുടെ കൈമാറ്റം, തൊഴിലവസരം വര്‍ധിപ്പിക്കുക തുടങ്ങിയവക്ക് ഉത്തേജനം നല്‍കുന്ന വിദേശനിക്ഷേപത്തിന് ഞങ്ങള്‍ എതിരല്ല. എന്നാല്‍, ഊഹക്കച്ചവടത്തിനും മറ്റും വേണ്ടിയുള്ള വിദേശനിക്ഷേപത്തെ അംഗീകരിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.