Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപൊലീസിനെതിരെ രൂക്ഷ...

പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.​െഎ

text_fields
bookmark_border
പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.​െഎ
cancel

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.​െഎ. നിയമവാഴ്​ച ഉറപ്പുവരുത്തേണ്ട പൊലീസ്​ വേലി വിളവ്​ തിന്നുന്ന അവസ്ഥയിലേക്ക്​ അധഃപതിക്കാൻ അനുവദിക്കരു​െതന്ന്​ പാട്ടി മുഖപത്രം ജനയുഗം മുഖപ്രസംഗത്തിൽ മുന്നറിയിപ്പ്​ നൽകി. സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്​ണനെ വേദിയിലിര​ുത്തി സി.പി.​െഎ നേതാവ്​ സി. ദിവാകരനും പൊലീസിനെ വിമർശിച്ചു.

കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെയാണ്​ ജനമൈത്രി പൊലീസ്​ തുടങ്ങിയതെന്ന്​ അന്ന്​​ മന്ത്രിയായിരുന്ന ദിവാകരൻ പറഞ്ഞു. പൊലീസി​െൻറ മുഖച്ഛായ തന്നെ അത്​ മാറ്റി. പൊലീസ്​ അതിക്രമങ്ങൾ പാടില്ലാത്തതാണെന്ന്​ അന്നേ പഠിപ്പിച്ചതാണ്​. പഠിപ്പിച്ചിട്ട്​ അവർ പഠിക്കുന്നില്ല എന്നത്​ വേറെ കാര്യം. കൂടുതലൊന്നും പറയുന്നില്ലെന്നും കർഷക സംഘടനകളുടെ രാജ്​ഭവൻ ധർണയിൽ ദിവാകരൻ പറഞ്ഞു.

എത്ര രുചികരമായി പാകം ചെയ്​ത പാൽപായസവും വിഷലിപ്​തമാക്കാൻ ഒരു തുള്ളി വിഷം മതിയെന്ന്​ ജനയുഗം കുറ്റപ്പെടുത്തി. ​പൊലീസി​െൻറ ഒറ്റപ്പെട്ട അപഭ്രംശങ്ങൾ വൻ രാഷ്​ട്രീയ വിവാദമാകുകയും ഇടതു സർക്കാറിെൻറ പ്രതിച്ഛായക്ക്​ മങ്ങലേൽപിക്കുകയും ചെയ്യുന്നത്​ ഖേദകരമാണ്​.

നിയമ വിദ്യാർഥിനി ജീവനൊടുക്കിയതിൽ പൊലീസ്​ സി.​ഐയുടെ പേര്​ ആത്മഹത്യ കുറിപ്പിൽ സ്ഥാനം പിടിച്ചത്​​ യാദൃച്ഛികമല്ല. മുമ്പ്​ ഇതേ ഉദ്യോഗസ്ഥൻ മറ്റൊരു കൊലപാതക അന്വേഷണത്തിൽ വീഴ്​ച വരുത്തിയതായി ആരോപണം വന്നിരുന്നു. ഇയാളെ ക്രമസമാധാന ചുമതലയിൽനിന്ന്​ ഒഴിവാക്കണമെന്നും സസ്​പെൻഡ്​​ ചെയ്യണമെന്നും എസ്​.പി റിപ്പോർട്ട്​ നൽകി. കൃത്യനിർവഹണത്തിലെ വീഴ്​ചക്കപ്പുറം കാക്കിക്കുള്ളിലെ മനുഷ്യത്വ രാഹിത്യവും കുറ്റവാസനയുമാണ്​ ഇതു തുറന്നുകാട്ടുന്നത്​. ഇത്തരക്കാർ കേരള പൊലീസി​െൻറ സൽപേരിന്​ മാത്രമല്ല, ജനാധിപത്യ സമൂഹത്തിനു​ തന്നെ അപമാനകരമാണ്​. കൊച്ചിയിൽ രണ്ടു​ യുവതികളടക്കം മൂന്നു​ പേരുടെ മരണം, മോൻസൺ മാവുങ്കലി​െൻറ പുരാവസ്​തു തട്ടിപ്പ്​ ഉൾപ്പെടെ പല സംഭവങ്ങളിലും പൊലീസ്​ ഉന്നതർ സംശയ നിഴലിലാണ്​. വിവാദങ്ങൾ ആവർത്തിക്കുന്നത്​ നിയമവാഴ്​​ചയെ കുറിച്ചും സുരക്ഷിതത്വത്തെ കുറിച്ചും പൗരജീവിതത്തെ ആശങ്കാകുലമാക്കുന്നു- മുഖപ്രസംഗം മുന്നറിയിപ്പ്​ നൽകി.

മു​ഖ​പ്ര​സം​ഗം പാർട്ടി നി​ല​പാ​ട്​​ –കാനം

തൃ​ശൂ​ര്‍: പൊ​ലീ​സി​െൻറ തെ​റ്റാ​യ ന​ട​പ​ടി​ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് സ​ര്‍ക്കാ​റി​നെ​തി​രാ​യ വി​മ​ര്‍ശ​ന​മ​ല്ലെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ജ​ന​യു​ഗം മു​ഖ​പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തെ​റ്റാ​യ ന​ട​പ​ടി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടുന്നത്​ മാ​ധ്യ​മ​ങ്ങ​ളു​ടെ​ ചു​മ​ത​ല​യാ​ണ്. പൊ​ലീ​സി​െൻറ തെ​റ്റാ​യ ന​ട​പ​ടി​ക​ളെ​യാ​ണ് വി​മ​ർ​ശി​ച്ച​ത്. അത് പാ​ർ​ട്ടി നി​ല​പാ​ടാ​ണ്.

കെ-​റെ​യി​ൽ സം​ബ​ന്ധി​ച്ച് യു​വ​ക​ലാ​സാ​ഹി​തി നി​ല​പാ​ട് സി.​പി.​ഐ​യു​ടേ​ത​ല്ല. സ്വ​ത​ന്ത്ര സം​ഘ​ട​ന​യാ​ണ് യു​വ​ക​ലാ​സാ​ഹി​തി. ജ​ന​ങ്ങ​ള്‍ക്കും ആ​ശ​ങ്ക​ക​ളു​ണ്ട്. അ​തെ​ല്ലാം പ​രി​ഹ​രി​ച്ചേ പ​ദ്ധ​തി ന​ട​പ്പാ​ക്കൂ - കാ​നം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpipolice
News Summary - CPI has come out with a scathing critique of the police
Next Story