സെക്രട്ടറിക്കൊപ്പം സി.പി.െഎ; മാർച്ച് വിവാദം അന്വേഷിക്കും
text_fieldsതിരുവനന്തപുരം: എറണാകുളത്തെ ഡി.െഎ.ജി ഒാഫിസ് മാർച്ചും ലാത്തിച്ചാർജ് വിവാദവും അന്വേഷിക്കാൻ മൂന്നംഗ അേന്വഷണ കമീഷനെ സി.പി.െഎ നിയോഗിച്ചു. അതേസമയം, ഇൗ വിഷയത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ നിലപാടിനെ വെള്ളിയാഴ്ച ചേർന്ന സംസ്ഥാന നിർവാഹകസമിതി പൂർണമായി അംഗീകരിച്ചു. കാനത്തിെൻറ നിലപാടുകൾ ഉയർത്തിപ്പിടിച്ച് നിർവാഹകസമിതി വാർത്തക്കുറിപ്പും ഇറക്കി.
സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ കെ.പി. രാജേന്ദ്രൻ, വി. ചാമുണ്ണി, പി.പി. സുനീർ എന്നിവരടങ്ങുന്ന സമിതിയാണ് സംഭവം അന്വേഷിക്കുക. ലാത്തിച്ചാർജിലേക്ക് നയിച്ച സാഹചര്യങ്ങളും ലാത്തിച്ചാർജും അതിന് ശേഷമുണ്ടായ വിഷയങ്ങളും വിശദമായി അന്വേഷിക്കും. അടുത്ത നിർവാഹകസമിതി ചേരുന്ന ആഗസ്റ്റ് 29ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം.
‘പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജിനെതുടർന്ന് പാർട്ടി സംസ്ഥാനനേതൃത്വവും സെക്രട്ടറിയും നടത്തിയ ഇടപെടലുകളെയും കൈക്കൊണ്ട നിലപാടുകളെയും കുറച്ചുകാണിക്കാനും പ്രതികരണങ്ങളെ വളച്ചൊടിക്കാനും ബോധപൂർവമായ നീക്കങ്ങളാണുണ്ടായത്’ എന്ന് നിർവാഹകസമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ‘ഡി.െഎ.ജി ഒാഫിസ് മാർച്ചും ലാത്തിച്ചാർജും കേരള രാഷ്ട്രീയരംഗത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാക്കി മാറ്റാനും പരിശ്രമമുണ്ടായെന്നും’ കുറ്റപ്പെടുത്തി.
പ്രസ്താവനയിൽനിന്ന്: ‘പൊതുസമൂഹത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ ഇന്ധനം പകർന്നുനൽകുന്ന നീക്കം ഉണ്ടാവരുത്. ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ ഇളവ് വരാതെ ഇടതുപക്ഷരാഷ്ട്രീയം ഉയർത്തി മുന്നേറുക എന്ന കാലഘട്ടത്തിെൻറ കടമ ഒാരോ സി.പി.െഎ പ്രവർത്തകനും ഏറ്റെടുക്കണം. സി.പി.െഎ നേതൃത്വത്തെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാർട്ടിയെ ദുർബലപ്പെടുത്താനും അതിലൂടെ ഇടതുപക്ഷത്തെത്തന്നെ ഇല്ലാതാക്കാനുമുള്ള വലിയ അജണ്ടയുമായി നടക്കുന്നവരുണ്ട്.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.