വയനാട്ടിൽ ആരു വന്നാലും സി.പി.െഎ സ്ഥാനാർഥിയെ പിൻവലിക്കില്ല -ഡി. രാജ
text_fieldsന്യൂഡൽഹി: കാർഷികം, തൊഴിലില്ലായ്മ, ലിംഗസമത്വം, ന്യൂനപക്ഷം തുടങ്ങിയ വിഷയങ്ങളിൽ ഉൗന്നൽ നൽകിക്കൊണ്ടുള്ള സി.പി.െഎയുടെ ലോക്സഭ തെരെഞ്ഞടുപ്പ് പ്രകടന പത്രിക പുറത ്തിറക്കി.
വെള്ളിയാഴ്ച ഡൽഹി അജോയ് ഭവനിൽ നടന്ന ചടങ്ങിൽ സി.പി.െഎ എം.പി ഡി. രാജ പ്രകടന പത്രിക പരിചയപ്പെടുത്തി. വയനാട്ടിൽ ആരു വന്നാലും സി.പി.െഎ സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നും ഇതുസംബന്ധിച്ച് കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഡി. രാജ പറഞ്ഞു.
സ്വാമിനാഥൻ കമീഷൻ കമ്മിറ്റി നടപ്പാക്കും, എല്ലാവർക്കും തൊഴിൽ ഉറപ്പുവരുത്തും, മിനിമം പെൻഷൻ 9000 ആക്കും, സ്ത്രീകൾക്ക് തൊഴിൽ മേഖലയിൽ 33 ശതമാനം സംവരണം ഏർപ്പെടുത്തും, തെരെഞ്ഞടുപ്പ്, നിയമ, പൊലീസ് സംവിധാനങ്ങൾ പരിഷ്കരിക്കും, ഡൽഹി, പുതുേച്ചരി സംസ്ഥാനങ്ങൾക്ക് പൂർണ പദവി നൽകും, കശ്മീർ വിഷയത്തിൽ രാഷ്ട്രീയമായി പരിഹാരം കാണും, ദേശീയ പൗരത്വ ബിൽ 2016 പിൻവലിക്കും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.