ആർ.എസ്.എസ് കടന്നാക്രമണം ചെറുക്കാൻ ഇടതിന് മാത്രമായി ആവില്ലെന്ന് സി.പി.െഎ
text_fieldsന്യൂഡൽഹി: ഇടതുപക്ഷത്തിന് മാത്രമായി ബി.ജെ.പി-ആർ.എസ്.എസ് കടന്നാക്രമണങ്ങളെ ചെറുക്കാൻ കഴിയില്ലെന്ന് സി.പി.െഎ ദേശീയ കൗൺസിലിൽ അഭിപ്രായം. വിഷയങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാറിെൻറയും ബി.ജെ.പിയുടെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യ, മതേതര, ഇടത് ശക്തികളുടെ വിശാലേവദി ഉണ്ടാക്കണമെന്ന് ഭൂരിപക്ഷ അംഗങ്ങളും പറഞ്ഞു.
ഇടതുപക്ഷങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാണെങ്കിലും കേന്ദ്ര സർക്കാർ, ആർ.എസ്.എസ് നയങ്ങളെ പ്രതിേരാധിക്കാൻ ആവില്ലെന്നായിരുന്നു രണ്ടുദിവസത്തെ യോഗത്തിൽ ഉയർന്ന െപാതുവികാരം. രാജ്യത്തെ എല്ലാ ഇടതുപക്ഷ പാർട്ടികളുംതന്നെ സി.പി.െഎ-സി.പി.എം കൂട്ടായ്മയിലില്ല. അതിനാൽ കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനരോഷത്തെ ഏകോപിപ്പിക്കാൻ മറ്റ് ജനാധിപത്യ, മതേതര പാർട്ടികളുമായി ചേർന്ന് വേദി രൂപവത്കരിക്കണം.
അത് വിവിധ സംസ്ഥാനങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന മതേതര പാർട്ടികളാണെങ്കിലും അവയെയും ഒന്നിച്ചുകൂട്ടണം. രാജ്യത്ത് പ്രത്യേക സാഹചര്യങ്ങളിൽ ഉയർന്നുവരുന്ന ഒാരോ വിഷയങ്ങളുടെ അടിസ്ഥാനത്തിലാവണം ഇൗ വേദി രൂപവത്കരിക്കേണ്ടെതന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ജനറൽ സെക്രട്ടറി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ ജനാധിപത്യ, മതേതര, ഇടത് ശക്തികളുടെ വേദിക്കായി ആഹ്വാനം നടത്തിയിരുന്നു.
അതേസമയം ഇത് തെരഞ്ഞെടുപ്പ് സഖ്യമല്ലെന്നും രാഷ്ട്രീയ മുന്നണിയല്ലെന്നും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ കോൺഗ്രസ് ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ യോഗത്തിൽ അധികം ഉയർന്നതുമില്ല. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ പൊതുസ്വീകാര്യനായ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നതും കർഷക ആത്മഹത്യ, കാർഷിക തകർച്ച പ്രശ്നത്തിൽ പൊതുവേദി രൂപവത്കരിക്കുന്നതും ഇതിന് ഉദാഹരണമായി എടുത്തുപറയുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.