പൊതുവായ അടവുനയം സാധ്യമല്ലെന്ന് സി.പി.ഐ പ്രമേയം
text_fieldsതിരുവനന്തപുരം: കോൺഗ്രസ് ബന്ധത്തെ കുറിച്ച് പരാമർശം ഇല്ലാതെ സി.പി.ഐയുടെ കരട് രാഷ്ട്രീയ പ്രമേയം. പാർട്ടിയുടെ പ്രാതിനിധ്യം ഉറപ്പാക്കുകയായിരിക്കും അടവുനയത്തിന്‍റെ മുഖ്യ ലക്ഷ്യമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിനു പൊതുവായ അടവുനയം സാധ്യമല്ല. സംസ്ഥാനങ്ങളുടെ അവസ്ഥ അനുസരിച്ച് ധാരണകളും സഖ്യവുമാകാം. മോദി സർക്കാരിനെ താഴെയിറക്കാൻ മതേതര ജനാധിപത്യ വേദി വേണം. ബി.ജെ.പി ഭരണം ഫാസിസത്തിന് വഴിയൊരുക്കുന്നതായും പ്രമേയത്തിൽ പറയുന്നു.
ആർ.എസ്.എസിനും ഫാസിസത്തിനുമെതിരേ വിശാല സഖ്യമോ കൂട്ടായ്മയോ ഉണ്ടാകണം. ഭരണഘടന ആക്രമണം നേരിടുന്നു. ആർ.എസ്.എസുകാർ ഭരണത്തിന്‍റെ സുപ്രധാന പദവികൾ വഹിക്കുന്നുവെന്നും സി.പി.ഐ പ്രമേയത്തിൽ വ്യക്തമാക്കുന്നു.
കോൺസ് അടക്കം പല പാർട്ടികളും രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിന്‍റെ തീവ്രത മനസിലാക്കിയിട്ടില്ല. മാണിയെ മുന്നണിയിൽ എടുക്കുന്നതിൽ സി.പി.ഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുന്നണിയിൽ ആരെ എടുക്കണം എന്നതു സംബന്ധിച്ച് ഘടകകക്ഷികളുമായി ചർച്ച ചെയ്ത് എൽ.ഡി.എഫ് തീരുമാനിക്കുമെന്നും പ്രമേയം വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.