പട്നയിൽ സി.പി.െഎ റാലിയിൽ കൈകോർത്ത് പ്രതിപക്ഷ പാർട്ടികൾ
text_fieldsപട്ന: പ്രതിപക്ഷ പാർട്ടികളുടെ െഎക്യം വിളംബരം ചെയ്ത് ബിഹാർ തലസ്ഥാനമായ പട്നയിൽ സി.പി.െഎ റാലി. എൻ.ഡി.എ ഇതര പാർട്ടികളുടെ നേതാക്കൾ പെങ്കടുത്ത ചടങ്ങ് ലോക്സഭ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്ന സന്ദേശം നൽകുന്നതായിരുന്നു. എ.െഎ.സി.സി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ്, സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം, എൻ.സി.പി നേതാവ് ഡി.പി. ത്രിപാഠി, ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ് എന്നിവർ പെങ്കടുത്തു.
ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പെങ്കടുക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും എത്തിയില്ല. എന്നാൽ, സംസ്ഥാന സന്ദർശനത്തിെൻറ ഭാഗമായി പട്നക്ക് പുറത്തായതിനാലാണ് തേജസ്വി ചടങ്ങിലെത്താതിരുന്നതെന്നും പ്രതിനിധിയെ അയച്ചിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
2015ൽ മഹാസഖ്യത്തിെൻറ ഭാഗമായി മത്സരിച്ച് ഭരണത്തിലേറിയശേഷം ബി.ജെ.പി പാളയത്തിലേക്ക് കാലുമാറിയ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെ നേതാക്കൾ കടുത്ത ഭാഷയിൽ വിമർശിച്ചു. കേന്ദ്ര സർക്കാർ നടപടികളെ വിമർശിച്ച ഗുലാം നബി ആസാദ്, നോട്ടുനിരോധനം ബി.ജെ.പി നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനാണ് നടപ്പാക്കിയതെന്ന് ആരോപിച്ചു.
നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറിയാൽ രാജ്യത്ത് ജനാധിപത്യത്തിെൻറ കാലം അവസാനിക്കുമെന്ന് ശരദ് യാദവ് പറഞ്ഞു. ചടങ്ങിൽ ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ നേതാവ് കനയ്യ കുമാറും ദലിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.