ശബരിമലയിലെ തർക്കം: വിശ്വാസികളെ ബി.ജെ.പിയിൽ എത്തിക്കരുതെന്ന് സി.പി.െഎ
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ ആചാരങ്ങളിൽ വിശ്വസിക്കുവരുമായി തർക്കത്തിലേർപ്പെട്ട് അവരെ ബി.ജെ.പി പക്ഷത്തെത്തിക്കരുതെന്ന് സി.പി.െഎ സംസ്ഥാന കൗൺസിലിൽ അഭിപ്രായം. പകരം, മൗലികാവകാശ സംരക്ഷണവും സ്ത്രീ-പുരുഷ സമത്വവും സംരക്ഷിക്കണമെന്ന സുപ്രീംകോടതി വിധി വിശദീകരിക്കുകയാണ് വേണ്ടത്. അതേസമയം, കൗൺസിലിലെ മഹാഭൂരിപക്ഷവും സർക്കാർ നിലപാടിൽ പൂർണ തൃപ്തി രേഖപ്പെടുത്തി. അപൂർവം ചിലരാണ് പൊലീസ് നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ചത്.
സന്നിധാനത്ത് പൊലീസിെൻറ ചില ഇടപെടൽ ശരിയായിരുന്നില്ലെന്നായിരുന്നു അവരുടെ അഭിപ്രായം. സർക്കാറിെൻറയും രാഷ്ട്രീയ പാർട്ടികളുടെയും സ്വരത്തിലാണ് പലപ്പോഴും ഡി.ജി.പി സംസാരിച്ചതെന്നും ചിലർ പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിെനാപ്പം ഉറച്ചുനിൽക്കാൻ മൂന്നു മണിക്കൂർ നീണ്ട ചർച്ചക്കുശേഷം കൗൺസിൽ െഎകകണ്േഠ്യന തീരുമാനിച്ചു.
ശബരിമല യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധിയെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാൻ ഡിസംബർ ഒന്നുമുതൽ 20 വരെ കുടുംബയോഗം സംഘടിപ്പിക്കുന്നതിന് മുന്നോടിയായാണ് സംസ്ഥാന നിർവാഹക സമിതിയും കൗൺസിലും ചേർന്നത്. ഇൗശ്വര വിശ്വാസികൾ ഭൂരിപക്ഷമുള്ള നാട്ടിൽ വിശ്വാസകാര്യത്തിൽ സമതുലിത സമീപനം സ്വീകരിക്കണമെന്ന വിലയിരുത്തലാണ് സി.പി.െഎക്ക്. ഇൗശ്വര വിശ്വാസം നിലനിൽക്കുേമ്പാഴും നവോത്ഥാന പാരമ്പര്യത്തിൽനിന്നാണ് കേരളം ഉരുത്തിരിഞ്ഞതെന്ന ബോധ്യം വേണം. അതിൽനിന്ന് സി.പി.െഎ പാർട്ടി കുടുംബങ്ങളടക്കം പിന്നാക്കം പോകാതിരിക്കാൻ ശ്രദ്ധിക്കണം.
പാർട്ടി കുടുംബങ്ങളും അനുഭാവികളും അംഗങ്ങളും പെങ്കടുക്കുന്ന കുടുംബയോഗം ലോക്കൽ കമ്മിറ്റി തലത്തിലാണ് ചേരുക. സംസ്ഥാന കൗൺസിൽ അംഗങ്ങളാണ് പാർട്ടി നിലപാട് വിശദീകരിക്കുക. യോഗങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് റിപ്പോർട്ട് അവതരിപ്പിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കോടതി വിധി വന്ന സാഹചര്യവും സർക്കാർ അതു നടപ്പാക്കാൻ ബാധ്യസ്ഥമായതും വിശദീകരിക്കണം. വിധിയെ എതിർക്കാൻ കഴിയാത്തതിനാലാണ് ബി.ജെ.പിയും കോൺഗ്രസും സർക്കാർവിരുദ്ധ സമരമുഖം തുറക്കാൻ ശ്രമിക്കുന്നതെന്നും വ്യക്തമാക്കണം. േയാഗങ്ങളിൽ കാര്യങ്ങൾ ക്ഷമയോടെ വേണം വിശദീകരിക്കാനെന്നും കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.