സി.പി.െഎ സംസ്ഥാന സമ്മേളനം: അരങ്ങേറിയത് വെട്ടിനിരത്തലും മത്സരവും
text_fieldsമലപ്പുറം: സി.പി.െഎ സംസ്ഥാന കൗൺസിൽ, കൺേട്രാൾ കമീഷൻ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പിൽ നടന്നത് വെട്ടിനിരത്തലും മത്സരവും. സംസ്ഥാന കൗൺസിൽ അംഗങ്ങൾക്കായി എറണാകുളം, ഇടുക്കി ജില്ല പ്രതിനിധികളിൽ മത്സരം നടന്നപ്പോൾ കൊല്ലം, പാലക്കാട് ജില്ല പ്രതിനിധികളിൽ തർക്കങ്ങളുണ്ടായി.
സമ്മേളനത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച റിപ്പോർട്ട് തയാറാക്കിയ കൺട്രോൾ കമീഷൻ ചെയർമാൻ വെളിയം രാജൻ ഉൾപ്പെടെയുള്ളവരെയാണ് വെട്ടിനിരത്തിയത്. എം.പി. അച്യുതൻ, വാഴൂർ സോമൻ എന്നിവരുടെ പുറത്താകലാണ് മറ്റൊരു ശ്രദ്ധേയകാര്യം. എറണാകുളം ജില്ലയിൽനിന്ന് മത്സരത്തിലൂടെ എം.ടി. നിക്സണും ബാബുപോളും കൗൺസിലിൽ എത്തിയപ്പോൾ കാനത്തിെനാപ്പം നിലകൊള്ളുന്ന കൗൺസിൽ അംഗങ്ങളായിരുന്ന കെ.എം. ദിനകരൻ, വി.കെ. ശിവൻ എന്നിവർ പുറത്തായി. കൊല്ലം, പാലക്കാട് ജില്ലകളിലും കൗൺസിലിലേക്കുള്ള അംഗങ്ങളുടെ കാര്യത്തിൽ തർക്കമുണ്ടായി. കൊല്ലത്തുനിന്ന് ആർ. രാജേന്ദ്രൻ, എസ്. വേണുഗോപാൽ, ആർ. വിജയകുമാർ, ജി.എസ്. ജയലാൽ എന്നിവരെ സംസ്ഥാന കൗൺസിൽ അംഗങ്ങളായും അഡ്വ. ആർ. സജിലാൽ, എം.എസ്. താര, അഡ്വ. ജി. ലാലു എന്നിവരെ കാൻഡിഡേറ്റ് അംഗങ്ങളായും നിയോഗിച്ചാണ് പ്രശ്നം പരിഹരിച്ചത്. പാലക്കാടുനിന്നുള്ള കാൻഡിഡേറ്റ് അംഗം ഇൗശ്വരി രേശനെ ഒഴിവാക്കി കെ. മല്ലികയെ ഉൾപ്പെടുത്തിയതും തർക്കങ്ങൾക്കൊടുവിലാണ്.
എ.െഎ.വൈ.എഫ് മുൻ സംസ്ഥാന പ്രസിഡൻറ് ജി. കൃഷ്ണപ്രസാദ് സ്വയം ഒഴിവായപ്പോൾ തിരുവനന്തപുരത്തുനിന്നുള്ള എം. സുജനപ്രിയൻ, കോട്ടയത്തുനിന്നുള്ള ടി.എൻ. രമേശൻ, സി.ജി. സേതുലക്ഷ്മി, തൃശൂരിൽനിന്നുള്ള കെ.ജി. ശിവാനന്ദൻ, കോഴിക്കോടുനിന്നുള്ള െഎ.വി. ശശാങ്കൻ, കണ്ണൂരിലെ എ. പ്രദീപൻ, കാസർകോെട്ട കെ.വി. കൃഷ്ണൻ എന്നിവരെ വിവിധ കാരണങ്ങളാൽ സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കി. വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ജനറൽ സെക്രട്ടറി ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നെങ്കിലും മതിയായ പ്രാതിനിധ്യം ലഭിച്ചില്ല.
സമ്മേളനത്തിൽ വിവാദങ്ങൾക്ക് വഴിവെച്ച കൺട്രോൾ കമീഷനെ പൂർണമായി വെട്ടിനിരത്തി. ഒമ്പതംഗ കമീഷനിൽ മൂന്നുപേരെ മാത്രം നിലനിർത്തി ആറുപേരെ ഒഴിവാക്കുകയായിരുന്നു. ജെ. ഉദയഭാനു, അഡ്വ. ജോയിക്കുട്ടി ജോസ്, സി.പി. മുരളി എന്നിവരെ നിലനിർത്തി. ചെയർമാനായിരുന്ന വെളിയം രാജൻ, അംഗങ്ങളായിരുന്ന ഇ.എ. കുമാരൻ, കോലിയക്കോട് എൻ. ദാമോദരൻ നായർ എന്നിവരെ പ്രായവും ആരോഗ്യവും പരിഗണിച്ചും എ.കെ. ചന്ദ്രൻ, മുണ്ടപ്പള്ളി തോമസ് എന്നിവരെ മറ്റ് കാരണങ്ങളാലും ഒഴിവാക്കി. അംഗമായിരുന്ന ഇ. ചന്ദ്രശേഖരൻ നായർ നേരത്തെ അന്തരിച്ചിരുന്നു. സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കപ്പെട്ട അഡ്വ. ജെ. വേണുഗോപാലൻ നായർ, എച്ച്. രാജീവൻ, എം.പി. വിദ്യാധരൻ, മാത്യു വർഗീസ്, കെ.കെ. അഷ്റഫ്, എ.എൻ. രാജൻ എന്നിവരെയും പകരം കമീഷനിൽ ഉൾപ്പെടുത്തി.
പാർട്ടി കോൺഗ്രസിൽ പെങ്കടുക്കേണ്ട 110 പ്രതിനിധികളെയും അഞ്ചംഗങ്ങൾ വീതമുള്ള നേതൃത്വ, പ്രവാസി പ്രതിനിധികളുൾപ്പെടെ 120 പേരെയും തെരഞ്ഞെടുത്താണ് സി.പി.െഎ സംസ്ഥാന സമ്മേളനം സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.