പാർട്ടി കൗൺസിലിൽ വിമർശനം; റവന്യൂമന്ത്രി വീഴ്ച ഏറ്റുപറഞ്ഞു
text_fieldsതിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ റവന്യൂമന്ത്രി സമയത്തും കാലത്തും എത്തിയില്ലെന്ന് സി.പി.െഎ സംസ്ഥാന കൗൺസിലിൽ വിമർശനം. വീഴ്ച മന്ത്രി ഇ. ചന്ദ്രശേഖരൻ അംഗീകരിച്ചു. പുനരുദ്ധാരണ പാക്കേജിനെ കുറിച്ച് കൃത്യമായ ധാരണ പാർട്ടിക്കുണ്ടാവണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രളയ കാലത്ത് വിദേശയാത്ര നടത്തിയ മന്ത്രി കെ. രാജുവിനുനേരെയും രൂക്ഷ വിമർശനമുയർന്നു.
ഇടുക്കിയിലും ഉരുൾപൊട്ടലിൽ മരണം സംഭവിച്ച കോഴിക്കോട് അടക്കമുള്ള പ്രദേശങ്ങളിലും മന്ത്രി എത്തിയില്ലെന്നായിരുന്നു വിമർശനം. എന്നാൽ, പ്രവർത്തനം ഏകോപിപ്പിക്കാൻ താൻ മുഖ്യമന്ത്രിക്കൊപ്പം തലസ്ഥാനത്ത് തങ്ങേണ്ടിവന്നതിനാലാണ് ദുരന്ത പ്രദേശങ്ങളിൽ എത്താൻ കഴിയാതിരുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഇൗ വീഴ്ച അംഗീകരിക്കുെന്നന്ന് അദ്ദേഹം സമ്മതിച്ചതോടെ മറ്റ് അഭിപ്രായങ്ങൾ ഉയർന്നില്ല.
കൃഷി, റവന്യൂ, മൃഗസംരക്ഷണം, ക്ഷീരം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പാർട്ടിക്ക് പുനരുദ്ധാരണ പാക്കേജിനെ കുറിച്ച് വ്യക്തമായ ധാരണ വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. എന്തും എവിടെയും നിർമിക്കാൻ അനുമതി നൽകുന്നതും പരിസ്ഥിതിയെ മറക്കുന്നതുമായ നടപടി സർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടാവരുത്. മൂന്നാറിൽ മാത്രമല്ല, പെരിയാർ, പമ്പ, ഭാരതപ്പുഴ നദീതീരങ്ങളിലും നിർമാണം നടത്തിയത് പ്രശ്നം രൂക്ഷമാക്കിയെന്നും അഭിപ്രായമുയർന്നു. പുനർനിർമാണവുമായി ബന്ധപ്പെട്ട അഭിപ്രായ സ്വരൂപണത്തിന് സി. അച്യുതമേനോൻ സെൻററിെൻറ സഹകരണത്തോടെ ഒക്ടോബറിൽ ശിൽപശാല സംഘടിപ്പിക്കുമെന്നും നിർദേശം സർക്കാറിന് സമർപ്പിക്കുമെന്നും നേതൃത്വം റിപ്പോർട്ട് ചെയ്തു.
വിവാദ വിദേശ യാത്ര നടത്തിയ മന്ത്രി കെ. രാജുവിനെ സംസ്ഥാന നിർവാഹക സമിതി പരസ്യമായി ശാസിച്ചതിനെ കൗൺസിൽ െഎകകണ്ഠ്യേന അംഗീകരിച്ചു. മന്ത്രിയിൽനിന്ന് ജാഗ്രതക്കുറവുണ്ടായി. ദുരന്തകാലത്തെ യാത്ര ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. മന്ത്രിസ്ഥാനത്തിരുന്ന് ഇത്തരം തെറ്റ് ചെയ്യുന്നത് ശരിയല്ല. പാർട്ടി പ്രതിച്ഛായക്ക് കോട്ടം തട്ടി. പാർട്ടിയുടെ സൽപ്പേരിന് തെൻറ പ്രവർത്തനം മങ്ങലേൽപിച്ചെന്ന് സമ്മതിച്ച കെ. രാജു, പാർട്ടി നടപടി മനസ്സറിഞ്ഞ് ഉൾക്കൊള്ളുെന്നന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.