തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാൻ സി.പി.െഎ
text_fieldsതിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി രാജിെവക്കണമെന്ന് സി.പി.െഎ. എ.െഎ.വൈ.എഫ് എക്സിക്യൂട്ടിവ് യോഗം ഇൗ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച ചേർന്ന സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് യോഗവും സമാനമായ നിലപാട് കൈക്കൊണ്ടത്. ഞായറാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗത്തിന് മുന്നോടിയായി നടക്കുന്ന സി.പി.എം-സി.പി.െഎ ഉഭയകക്ഷി യോഗത്തിൽ ഇൗ ആവശ്യം ഉന്നയിക്കാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ചുമതലപ്പെടുത്തി. ഭൂമി കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിൽ നിയമോപേദശം വരുന്നതുവരെ കാത്തിരിക്കാനായിരുന്നു പാർട്ടി തീരുമാനം.
റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ ഇനി കാത്തിരിക്കേണ്ട. തോമസ് ചാണ്ടിക്കെതിരെ ശക്തമായ നടപടി വേണമെന്ന പൊതുഅഭിപ്രായമാണ് യോഗത്തിലുണ്ടായത്. തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.എമ്മിനോട് നേരത്തെ ആവശ്യപ്പെട്ടതായി കാനം യോഗത്തെ അറിയിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ റിപ്പോര്‍ട്ട് അവതരണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് സർക്കാറിനും മുന്നണിക്കും ദോഷം ചെയ്തെന്ന അഭിപ്രായമുണ്ടായി. കലക്ടറുടെ റിപ്പോർട്ടിൽ നിയമോപദേശം തേടേണ്ട സാഹചര്യം ഇല്ലായിരുന്നു. എന്നാൽ, ജനജാഗ്രത യാത്ര നടന്ന സാഹചര്യത്തിലാണ് അത്തരത്തിലൊരു നിലപാടെടുത്തതെന്ന് കാനം യോഗത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.