കൊടികുത്തി സമരത്തിൽ നിന്ന് സി.പി.െഎ പിന്മാറുന്നു
text_fieldsതിരുവനന്തപുരം: വര്‍ക്ഷോപ്പില്‍ കൊടികുത്തിയതിനെ തുടര്‍ന്ന് പുനലൂരിൽ പ്രവാസി വ്യവസായി ആത്മഹത്യചെയ്ത സംഭവത്തില്‍ പുലിവാലുപിടിച്ച സി.പി.ഐയും യുവജനസംഘടനയായ -എ.ഐ.വൈ.എഫും ഇത്തരം സമരങ്ങളില്‍നിന്ന് പിന്നാക്കംപോകാൻ തീരുമാനിച്ചു. കൊടികുത്തി സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ശക്തമായ നിലപാടെടുത്ത സാഹചര്യത്തിലാണ് തീരുമാനം.
പക്ഷേ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് സി.പി.എം വിലകൽപിക്കുന്നില്ലെന്ന് സി.പി.െഎക്ക് ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയുടെ നിലപാടിനെ പരോക്ഷമായി അംഗീകരിച്ച സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പക്ഷേ, അത് എല്ലാവർക്കും ബാധാകമാണെന്നാണ് വ്യക്തമാക്കിയത്. സി.പി.െഎ കൊടികുത്തി സമരത്തിൽനിന്ന് പിന്നാക്കം പോയെങ്കിലും സി.പി.എമ്മിെൻറ ഇത്തരത്തിലുള്ള സമരങ്ങൾ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുെന്നന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ വകുപ്പുകൾ പോലും വയൽ നികത്തുന്നു. സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാറിെൻറ ഭാഗത്ത് നിന്നും ഒരുനടപടിയും ഉണ്ടാകുന്നുമില്ല; ആ സാഹചര്യത്തിൽ തങ്ങൾ മാത്രം സമരം ചെയ്യുന്നതെന്തിനെന്ന് ഒരു സി.പി.െഎ നേതാവ് പ്രതികരിച്ചു. കൊടികുത്തി സമരം വേണ്ടെന്ന സി.പി.െഎ തീരുമാനത്തിെൻറ ഭാഗമായി തിരുവനന്തപുരത്ത് കാലടിയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പ്രവര്‍ത്തകര്‍ നാട്ടിയകൊടി കഴിഞ്ഞദിവസം പാർട്ടി ഇടപെട്ട് എടുത്തുമാറ്റി. ഇത്തരം സമരങ്ങളില്‍നിന്ന് പിന്നോട്ട് പോവാന്‍ കീഴ്ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിൽ പലയിടങ്ങളിലും അനധികൃത ഭൂമി കൈയേറ്റം നടക്കുേമ്പാഴും ഒരുനടപടിയും സർക്കാർ കൈക്കൊള്ളുന്നില്ലെന്ന പരാതി സി.പി.െഎ പ്രാദേശികനേതൃത്വത്തിനുണ്ട്.
സി.പി.ഐ തന്നെ കൈകാര്യംചെയ്യുന്ന റവന്യൂ വകുപ്പിനെതിരെ രൂക്ഷവിമര്‍ശനമാണ് തിരുവനന്തപുരം ജില്ല നേതൃത്വം ഉന്നയിക്കുന്നത്. കൊടികുത്തി സമരത്തിന് പുറമെ ചുമട്ടുതൊഴിലാളികളിൽനിന്നും പല വ്യവസായികൾക്കും തിക്താനുഭവമുണ്ടായതിെൻറ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങളിലും ഭരണകക്ഷികളിൽനിന്ന് കാര്യമായ നടപടികളുണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.