രാഷ്ട്രീയ കൊലപാതകങ്ങൾ സർക്കാറിന്‍റെ സൽപേരിനെ ബാധിച്ചെന്ന് സി.പി.ഐ പ്രവർത്തന റിപ്പോർട്ട്
text_fieldsമലപ്പുറം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.പി.ഐ പ്രവർത്തന റിപ്പോർട്ട്. രാഷ്ട്രീയ കൊലപാതകങ്ങൾ നാടിന്‍റെ സമാധാന അന്തരിക്ഷം ഇല്ലാതാക്കിയെന്ന് പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊലപാതകങ്ങൾക്ക് കൊട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുന്നു. സർക്കാറിന്‍റെ സൽപേരിനെ കൊലപാതകങ്ങൾ പ്രതികൂലമായി ബാധിച്ചെന്നും സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സി.പി.ഐ മന്ത്രിമാരുടെ പ്രവർത്തനം മികച്ചതാണ്. വിമർശനങ്ങൾ കൂടി ഉൾകൊണ്ട് മുന്നോട്ട് പോകണം. തോമസ് ചാണ്ടി വിഷയം സർക്കാറിന് കളങ്കമായി മാറി. ജി.എസ്.ടി വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്‍റെ സമീപനം ഇടത് നിലപാടിന് വിരുദ്ധമാണ്. വിവരാവകാശ നിയമത്തെ ദുർബലമാക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ട് വിശദീകരിക്കുന്നു.
മാണി വരുന്നത് ഇടതു മുന്നണിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്ന് സി.പി.ഐ പ്രവർത്തന റിപ്പോർട്ട്. ഇടതു മുന്നണിയുടെ മതനിരപേക്ഷ നിലപാട് ജനങ്ങൾ അംഗീകരിച്ചതാണ്. മലപ്പുറം വേങ്ങര ഉപതെരെഞ്ഞെടുപ്പുകളിൽ ഇത് തെളിഞ്ഞതാണ്.
പി.ജെ ജോസഫ് മുന്നണിയിലുണ്ടായിരുന്നപ്പോഴും ന്യൂനപക്ഷ വോട്ടിൽ ഗുണമുണ്ടായിട്ടില്ലെന്ന് മുന്നണി വിലയിരുത്തിയിട്ടുണ്ട്. പണ്ടത്തെ മദനി ബന്ധം ഓർക്കുന്നത് നല്ലതായിരിക്കുമെന്നും പ്രവർത്തന റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുന്നണിയിൽ എല്ലാവരും തുല്യരാണ്. ആരും ആരുടേയും മുകളിലല്ല. സീറ്റ് പിടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് ആർ.എസ്.പിയും ജനതാദളും മുന്നണി വിട്ടു പോയത്. ഏകപക്ഷിയ തീരുമാനം അടിച്ചേൽപ്പിക്കുമ്പോൾ മുന്നണി ദുർബലമാകുമെന്നും പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.