മോശം സാഹചര്യത്തിലും അഞ്ച്-ഏഴ് വരെ സീറ്റ് പ്രതീക്ഷയിൽ എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ട് പിന്നാലെ പ്രാഥമിക വിലയ ിരുത്തലിലേക്ക് കടക്കാൻ സി.പി.എമ്മും സി.പി.െഎയും. ഇതുവരെ പുറത്തുവന്ന എക്സിറ്റ് പേ ാളുകൾ എൽ.ഡി.എഫിന് പ്രതീക്ഷക്കൊപ്പം ആശങ്കയും സമ്മാനിക്കുന്നതാണ്. ഫലപ്രഖ്യാപനം ക ഴിഞ്ഞ് നാലാം ദിവസം നിയമസഭ സമ്മേളനം ചേരുന്നുണ്ടെങ്കിലും ആദ്യഘട്ട വിലയിരുത്തലുക ളിലേക്ക് കടക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനം.
മേയ് 23 ലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ 24ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ചേരും. തുടർന്ന്, മേയ് 31 നും ജൂൺ ഒന്നിനും സംസ്ഥാന സമിതിയും വിളിച്ചുചേർത്തിട്ടുണ്ട്. സി.പി.െഎയും മേയ് 24ന് സംസ്ഥാന നിർവാഹക സമിതി വിളിച്ചുചേർത്തിട്ടുണ്ട്. മേയ് 27, 28 ലെ ദേശീയ നിർവാഹക സമിതിക്ക് ശേഷമേ സംസ്ഥാന കൗൺസിൽ ചേരുന്നത് തീരുമാനിക്കൂ.
തങ്ങളുടെ കണക്കുകൂട്ടലുകൾക്ക് അനുസരിച്ചാണ് ഫലം വരുന്നതെങ്കിൽ 20 ലോക്സഭ മണ്ഡലങ്ങളിൽ 10 എണ്ണത്തിലെങ്കിലും വിജയിക്കാനാകുമെന്നാണ് സി.പി.എം വോെട്ടടുപ്പിനുശേഷം കണക്കാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷം വോെട്ടടുപ്പിൽ പ്രതിഫലിച്ചേക്കുമെന്ന് സി.പി.എം സമ്മതിക്കുന്നു. എക്സിറ്റ് പോളുകൾ യു.ഡി.എഫിന് നൽകുന്ന വലിയ മുന്നേറ്റം സി.പി.എമ്മും സി.പി.െഎയും തീർത്തും തള്ളിക്കളയുകയാണ്.
മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരത്തെ സ്ഥാനാർഥി സി. ദിവാകരനും ശബരിമലയുടെ സ്വാധീനം സംബന്ധിച്ച് നടത്തിയ പ്രസ്താവനകളെ ഇരു പാർട്ടി നേതൃത്വവും ഗൗരവമായി കാണുന്നുമില്ല. വികാരത്തിന് അടിപ്പെട്ട പ്രസ്താവനയായാണ് ഇതിനെ കാണുന്നത്. ബി.ജെ.പി കേരളത്തിൽ ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന ഉറച്ച വിശ്വാസമാണ് നേതൃത്വം പ്രകടിപ്പിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങൾ പ്രവചനത്തിനതീതമായ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതും. ഏറ്റവും പ്രതികൂല സാഹചര്യത്തിൽ പോലും അഞ്ച് മുതൽ ഏഴ് മണ്ഡലങ്ങളിൽ ജയിക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം. ബി.ജെ.പിയുടെ കോൺഗ്രസിന് അനുകൂലമായ ക്രോസ് വോട്ട് വടകരയിലും കൊല്ലത്തും അടക്കം നടന്നേക്കാമെന്ന ആശങ്കയുമുണ്ട്. ശബരിമലയുടെ പേരിൽ യു.ഡി.എഫിനൊപ്പം എൽ.ഡി.എഫിൽനിന്ന് കുറച്ച് വോട്ടുകൾ നഷ്ടപ്പെേട്ടക്കാമെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും അടിത്തറ ദുർബലമാക്കുന്ന തരത്തിൽ രാഷ്ട്രീയ വോട്ടിൽ ചോർച്ച സംഭവിച്ചിട്ടില്ലെന്ന ആത്മവിശ്വാസമാണ് സി.പി.എം പ്രകടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.