തെരഞ്ഞെടുപ്പ് പരാജയം; തുടർ നടപടികൾക്ക് തുടക്കമിട്ട് സി.പി.എം
text_fieldsതിരുവനന്തപുരം: ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലെ പാർട്ടിയുടെ പരാജയം ഗൗരവതരമെന്ന കേന്ദ്ര കമ്മിറ്റി വില യിരുത്തലിൽ തുടർ നടപടികൾക്ക് തുടക്കമിട്ട് സി.പി.എം സംസ്ഥാന നേതൃത്വം. പാർലമെൻറ് തെരഞ്ഞെടുപ്പിലെ തിരിച്ചടിയ െ കുറിച്ചുള്ള സമ്പൂർണ അവലോകനത്തിനുള്ള ആറ് ദിവസത്തെ നേതൃയോഗം തിരുവനന്തപുരത്ത് തുടങ്ങി. ആദ്യ മൂന്ന് ദിവസ ം സംസ്ഥാന സെക്രേട്ടറിയറ്റും തുടർന്ന് സംസ്ഥാന സമിതിയുമാണ് ചേരുക. ജൂൺ ഏഴ് മുതൽ ഒമ്പത് വരെ ചേർന്ന കേന്ദ്ര ക മ്മിറ്റി സംസ്ഥാന നേതൃത്വത്തിെൻറ കണക്കുകൂട്ടൽ തെറ്റിച്ചുണ്ടായ വലിയ തോൽവിയിൽ ഗൗരവചർച്ചയും നടപടിയും നിർദേശിച്ചിരുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടുത്തദിവസം തന്നെ തിരുവനന്തപുരെത്തത്തും.
‘വോെട്ടടുപ്പിന് ശേഷവും ഭൂരിപക്ഷം സീറ്റുകൾ നേടാൻ കഴിയുമെന്ന് സംസ്ഥാനത്തെ സഖാക്കൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഭൂരിപക്ഷം സീറ്റുകളും നഷ്ടപ്പെട്ടത് ലക്ഷമോ അതിലേറെയോ വോട്ടിെൻറ വ്യത്യാസത്തിലാണ്. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലെ പരാജയം ഗൗരവപ്പെട്ട കാര്യമാണ്. തെറ്റുകളും കുറവുകളും തിരുത്തുന്നതിനും ഉചിതമായ നടപടി സംസ്ഥാന കമ്മിറ്റി കൈക്കൊള്ളണ’മെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിർദേശം.
ശബരിമല സുപ്രീംകോടതി വിധിയിൽ സർക്കാറും പാർട്ടിയും കൈക്കൊണ്ട നടപടി ശരിയായിരുെന്നങ്കിലും പതിവായി സി.പി.എമ്മിന് വോട്ട് ചെയ്തിരുന്നവരിൽ ഒരുവിഭാഗത്തെ ആകർഷിക്കാൻ യു.ഡി.എഫിനും ബി.ജെ.പിക്കും കഴിഞ്ഞു എന്നും കേന്ദ്ര, സംസ്ഥാന നേതൃത്വം വിലയിരുത്തി. വനിത മതിലിന് ശേഷം രണ്ട് സ്ത്രീകൾ ശബരിമല ദർശനം നടത്തിയതിനെ യു.ഡി.എഫും ബി.ജെ.പിയും ഉപയോഗപ്പെടുത്തി. ഇൗ പ്രചാരണം പാർട്ടി അനുഭാവികളിൽ ഉണ്ടാക്കിയ ആഘാതം ഒാരോയിടത്തും ഒാരോരീതിയിലായിരുന്നു. പാർട്ടിയിൽനിന്ന് അകന്നവർ വ്യത്യസ്തരീതിയിൽ കോൺഗ്രസിനും ബി.ജെ.പിക്കും വോട്ട് ചെയ്െതന്നും വിലയിരുത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ഗഹൃസന്ദർശനത്തിെൻറ പ്രതികരണവും യോഗം ചർച്ചചെയ്യും.
കേരളത്തിൽ സീറ്റ് നേടാനുള്ള ബി.ജെ.പി ശ്രമം പരാജയപ്പെെട്ടങ്കിലും 15.56 ശതമാനം വോട്ടുകൾ നേടാനായത് അതിയായ ഉത്കണ്ഠ ഉളവാക്കുന്ന കാര്യമെന്നും സി.സി വിലയിരുത്തി. കേരളത്തിൽ ബി.ജെ.പിയുടെ വളർച്ച തടയാൻ ക്ഷമാപൂർവവും ഏകോപിതവുമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര-സംഘടന പ്രവർത്തനവും ആവശ്യമാണ്. കൂടാതെ പാർട്ടിയുടെ ചില പരമ്പരാഗത ശക്തികേന്ദ്രങ്ങളിലും ചോർച്ചയുണ്ടായി. പാർട്ടിയുടെ അശ്രാന്തപരിശ്രമവും സർക്കാറിെൻറ നല്ല പ്രവർത്തനവും ഉണ്ടായിട്ടും അടിത്തറ വികസിക്കാത്തത് എന്തുകൊണ്ടെന്ന് ഗൗരവമായി പരിശോധിക്കണം. രാഷ്ട്രീയ അതിക്രമങ്ങൾ വഴി എതിരാളികൾക്ക് സി.പി.എമ്മിനെ അക്രമകാരികളായി ചിത്രീകരിക്കാൻ അവസരം നൽകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.