Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസവർണ ഹിന്ദുക്കളെ ഒപ്പം...

സവർണ ഹിന്ദുക്കളെ ഒപ്പം നിർത്താൻ സി.പി.എം

text_fields
bookmark_border
CPM
cancel

കാഞ്ഞങ്ങാട്​: കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ​ കനത്ത തിരിച്ചടി മുന്നിൽ കണ്ട്​ ഭൂരിപക്ഷ സ മുദായത്തിലെ സവർണ വിഭാഗങ്ങളെ ഒപ്പം നിർത്താൻ സി.പി.എമ്മി​​െൻറ നീക്കം. ഇടതുമുന്നണി ഭരണത്തിൻകീഴിൽ വിശ്വാസികൾക്ക്​ രക്ഷയില്ലെന്ന്​ ധരിച്ചവരാണ് ലോക്​സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരായി വോട്ട്​ ചെയ്​തതതെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ടായതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണ​ൻ പാർട്ടി മുഖപത്രത്തിലെഴുതിയ ‘ജനമനസ്സിലൂടെ’ എന്ന ലേഖനത്തിൽ സമ്മതിക്കുന്നു​. തെര​െഞ്ഞടുപ്പിൽ തങ്ങളെ കൈവിട്ട ഹിന്ദുസമുദായത്തിലെ സവർണവിഭാഗത്തെ ഒപ്പം നിർത്താൻ സാമ്പത്തിക സഹായം ഉൾ​െപ്പടെയുള്ള വാഗ്​ദാനങ്ങളും ഉറപ്പുനൽകിയാണ്​ സി.പി.എമ്മി​​െൻറ ഗൃഹസമ്പർക്ക പരിപാടി മുന്നോട്ട്​ പോകുന്നത്​.

ഗൃഹസമ്പർക്ക പരിപാടിക്കിടെ തിരുവനന്തപുരത്തെ അഗ്രഹാരത്തെരുവിലെത്തിയപ്പോഴുണ്ടായ അനുഭവം കോടിയേരി ലേഖനത്തിൽ വിവരിക്കുന്നത്​ ഇങ്ങനെ: ‘‘അഗ്രഹാരത്തിലെ ഒരു കാരണവർ പറഞ്ഞു: ‘ഈ അഗ്രഹാരത്തിൽതന്നെ പട്ടിണിക്കാരായ കുടുംബങ്ങളെ കാട്ടിത്തരാം. അവർക്ക് രക്ഷ നൽകാൻ നിങ്ങളെല്ലാം എന്തെങ്കിലും ചെയ്യണം.’ ഈ ആവശ്യം വളരെ ന്യായമാണ്. ചേരികൾക്ക് സമാനമായ ദുഃസ്ഥിതിയിൽ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ട്. ഇത് പുതുക്കിപ്പണിയാൻ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ട്. അത് സർക്കാറി​​െൻറയും ബന്ധപ്പെട്ട മറ്റു സംവിധാനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാമെന്നും തുടർനടപടിയെടുപ്പിക്കാമെന്നും ഉറപ്പുനൽകി’’യാണ്​ അവിടെനിന്ന്​ മടങ്ങിയത്​.

ലോക്​സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്ന പാർട്ടിയുടെ പ്രഖ്യാപിത നിലപാടിനെയും സെക്രട്ടറിയുടെ ലേഖനത്തിൽ തിരുത്തുന്നു. വനിതാമതിലിന് ശേഷം രണ്ട് സ്ത്രീകൾ, പ്രത്യേകിച്ച് വിശ്വാസികളല്ലെന്ന് വിശ്വാസികൾ കരുതുന്ന സ്ത്രീകൾ, ക്ഷേത്രത്തിൽ കയറിയത് സർക്കാറിനും എൽ.ഡി.എഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്ന അഭിപ്രായവും ​ലേഖനത്തിൽ മുഖവിലക്കെടുക്കുന്നുണ്ട്​. ശബരിമല വിഷയവും തെരഞ്ഞെടുപ്പ്​ തോൽവിക്ക്​ കാരണമായെന്ന്​ കോടിയേരി ലേഖനത്തിൽ തുറന്നുപറയുന്നു. സംസ്ഥാന സർക്കാറി​​െൻറ മികവ്​ എടുത്തുപറയുന്ന കോടിയേരി പൊലീസി​​െൻറ പ്രവർത്തനങ്ങളിലെ ജാഗ്രതക്കുറവും പറയുന്നുണ്ട്​.

ലോക്​സഭ തെരഞ്ഞെടുപ്പിലും ശബരിമല വിഷയത്തിലും കൈപൊള്ളിയ സി.പി.എം ഇതു മറികടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ്​ പൊടുന്നനെ ഗൃഹസമ്പർക്ക പരിപാടിക്ക്​ തുടക്കമിട്ടത്​. സാധാരണഗതിയിൽ സംസ്ഥാനമൊട്ടുക്കും നടത്തുന്ന ഒരു കാമ്പയിൻ പ്രവർത്തനങ്ങൾക്ക്​ വ്യാപക പ്രചാരണവും പാർട്ടി മുഖപത്രത്തിലൂടെ ആഹ്വാനവുമുണ്ടാകാറുണ്ട്​. ഇതിൽനിന്ന്​ വ്യത്യസ്​തമായാണ്​ ഇക്കുറി ഗൃഹസമ്പർക്ക പരിപാടിക്ക്​ സി.പി.എം തുടക്കമിട്ടത്​. ഒരാഴ്​ച നീണ്ടുനിൽക്കുന്ന ഗൃഹസമ്പർക്ക പരിപാടി ഞായറാഴ്​ച സമാപിക്കും. അതേസമയം, എന്നും പാർട്ടിയുടെ വോട്ടുബാങ്കായ കർഷകതൊഴിലാളികൾ അടങ്ങുന്ന പിന്നാക്കവിഭാഗത്തിൽപെടുന്നവരെക്കുറിച്ച്​ സംസ്ഥാന സെക്രട്ടറിയുടെ ലേഖനത്തിൽ ഒന്നും പരാമർശിക്കാത്തത്​ ശ്രദ്ധേയമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimSabarimala Newshindu votes
News Summary - cpim kerala targets hindu votes
Next Story