Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവരുന്നു,...

വരുന്നു, സി.പി.എമ്മി​െൻറ പഴുതടച്ച ‘സൈബർ ബ്രിഗേഡ്​’ 

text_fields
bookmark_border
വരുന്നു, സി.പി.എമ്മി​െൻറ പഴുതടച്ച ‘സൈബർ ബ്രിഗേഡ്​’ 
cancel
പാ​ല​ക്കാ​ട്: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ ഇ​ട​പെ​ട​ലി​ന്​ സി.​പി.​എം രൂ​പ​വ​ത്​​ക​രി​ക്കു​ന്ന ‘സൈ​ബ​ർ ബ്രി​ഗേ​ഡ്’ പ​ഴു​ത​ട​ച്ച​താ​ക​ണ​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം കീ​ഴ്​​ഘ​ട​ക​ങ്ങ​ൾ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. മു​മ്പ് ര​ണ്ടു​ത​വ​ണ ബ്രി​ഗേ​ഡി​ന്​ നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും വേ​ണ്ട​ത്ര ഫ​ലം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന-​ജി​ല്ല ത​ല​ങ്ങ​ളി​ൽ പ്ര​ത്യേ​കം ടീ​മു​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച്​ ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പോ​ടെ മാ​ത്രം നീ​ങ്ങ​ണ​മെ​ന്ന നി​ർ​ദേ​ശം. കൂ​ടു​ത​ൽ പ്ര​യോ​ജ​നം ചെ​യ്യു​ന്ന ട്വി​റ്റ​ർ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പാ​ർ​ട്ടി​യോ​ട് ആ​ഭി​മു​ഖ്യ​വും സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ്രാ​വീ​ണ്യ​വും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ന്ന​വ​രെ​യും പ്ര​ത്യേ​കം ക​ണ്ടെ​ത്തി ചു​മ​ത​ല​ക്കാ​രാ​യി ഒാ​രോ ജി​ല്ല​യി​ലും നി​യ​മി​ച്ചു. ഈ ​ടീം താ​ഴെ​ത്ത​ട്ടി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. ലോ​ക്ക​ൽ ക​മ്മി​റ്റി ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കു​ള്ള ക്ലാ​സു​ക​ൾ പൂ​ർ​ത്തി​യാ​യി. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി ത​ല​ത്തി​ലു​ള്ള​വ​ർ​ക്ക്​ ക്ലാ​സു​ക​ളു​ണ്ടാ​കും.യു​വാ​ക്ക​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ക്രി​യ​മാ​യി ഇ​ട​പെ​ട്ട് അ​ഭി​പ്രാ​യ രൂ​പ​വ​ത്​​ക​ര​ണം ന​ട​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. മു​മ്പ് സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​ട​പെ​ടു​ന്ന​തി​ന് നേ​തൃ​ത്വം ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും വേ​ണ്ട​ത്ര വി​ജ​യം ക​ണ്ടി​രു​ന്നി​ല്ല. 

വി​ഷ​യാ​ധി​ഷ്​​ഠി​ത​മാ​യി സി.​പി.​എം നേ​താ​ക്ക​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഓ​രോ സം​ഭ​വ​ങ്ങ​ളി​ലേ​യും പാ​ർ​ട്ടി നി​ല​പാ​ടു​ക​ൾ​ക്ക് അ​നു​സ​രി​ച്ച് മാ​ത്രം പ്ര​തി​ക​രി​ക്കു​ക എ​ന്നീ നി​ർ​ദേ​ശ​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. സ്വ​ന്തം പേ​രി​ലു​ള്ള അ​ക്കൗ​ണ്ട് വ​ഴി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​ർ രാ​ഷ്​​ട്രീ​യം മാ​ത്രം പ​റ​ഞ്ഞാ​ൽ പോ​രെ​ന്ന നി​ർ​ദേ​ശ​വു​മു​ണ്ട്. രാ​ഷ്​​ട്രീ​യം മാ​ത്രം പ​റ​യു​ന്ന​ത് വി​ചാ​രി​ച്ച ഫ​ലം ന​ൽ​കി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ രാ​ഷ്​​ട്രീ​യ പോ​സ്​​റ്റു​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. കേ​ര​ള​ത്തി​ൽ ഫേ​സ്ബു​ക്കോ​ളം പ്ര​ചാ​ര​ത്തി​ലി​ല്ലാ​ത്ത ട്വി​റ്റ​ർ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് താ​ഴെ​ത്ത​ട്ടി​ലേ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ദേ​ശീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ പാ​ർ​ട്ടി സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് സം​ഘ​ടി​ത​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​ണി​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ന​ന്ത​സാ​ധ്യ​ത ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത് ബി.​ജെ.​പി​യാ​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് എ​ല്ലാ പാ​ർ​ട്ടി​ക്കാ​രും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ​ക്ക് തു​ട​ർ​ച്ച​യു​ണ്ടാ​കാ​നാ​ണ് സി.​പി.​എം ശ്ര​മം. മ​റ്റു ചി​ല രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ കൈ​കാ​ര്യം ചെ​യ്യാ​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ ഏ​ൽ​പി​ക്ക​ലാ​ണ് പ​തി​വ്. ത​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി സം​വി​ധാ​ന​മു​ള്ള​ത്​ കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ങ്ങ​െ​ന​യൊ​രു സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തെ​ന്ന്​ സി.​പി.​എം നേ​തൃ​ത്വം പ​റ​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediacpimkerala newsmalayalam newscyber brigade
News Summary - cpim use the social media 'cyber brigade'- Kerala news
Next Story