സി.പി.എം-ബി.ജെ.പി രഹസ്യധാരണ –ചെന്നിത്തല
text_fieldsകോഴിക്കോട്: സി.പി.എമ്മും ബി.ജെ.പിയും ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രഹസ്യ ധാ രണയുണ്ടാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരസ്യമായി ബി.ജെ.പിയെ തള്ളി പ്പറയുകയും രഹസ്യമായി ധാരണയുണ്ടാക്കുകയുംചെയ്യുന്ന നയമാണ് സി.പി.എമ്മിന്. ഇതിെൻ റ ഭാഗമായി നേതാക്കള്‍ തമ്മില്‍ ആദ്യ കൂടിക്കാഴ്ച നടന്നുവെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന് പാര്‍ലമെൻറില്‍ സീറ്റ് കുറക്കുകയെന്ന ലക്ഷ്യമാണ് രണ്ടു പാര്‍ട്ടികൾക്കും. ഇക്കാര്യം കേരള ജനത തിരിച്ചറിയും. ശബരിമല വിഷയത്തില്‍ കോണ്ഗ്രസിെനയും യു.ഡി.എഫിെനയും ദുര്‍ബലപ്പെടുത്തി ബി.ജെ.പിയെ ശക്തിപ്പെടുത്തുക എന്നതന്ത്രമാണ് സി.പി.എം സ്വീകരിച്ചത്.
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയത് എ.കെ.ജി സെൻററിെൻറയും സി.പി.എം സെക്രേട്ടറിയറ്റിെൻറയും നിര്‍ദേശപ്രകാരമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡൻറിനെ നോക്കുകുത്തിയാക്കി. തെരഞ്ഞെടുക്കപ്പെട്ട ബോര്‍ഡ് പ്രസിഡൻറ് സര്‍ക്കാറിെൻറ കളിപ്പാവയായി. പ്രളയസെസ് ഒരു ശതമാനം വര്‍ധിപ്പിച്ചത്, പാര്‍ലമെൻറ് തെരഞ്ഞെടുപ്പുവരെ മാറ്റിവെച്ചത് ജനങ്ങളെ കബളിപ്പിക്കലാണെന്നും ചെന്നിത്തല പറഞ്ഞു.
ആരോപണം വിലകുറഞ്ഞത് –ശ്രീധരൻപിള്ള
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷനേതാവ് രമേശ് െചന്നിത്തലയുടെ പ്രസ്താവന വിലകുറഞ്ഞതും വസ്തുതകൾക്ക് നിരക്കാത്തതുമാെണന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. കോൺഗ്രസിെൻറ യാത്ര പരാജയപ്പെട്ടതിനാലാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിക്ക് വർജ്യവും വിഷവുമാണ്.
രണ്ടിെനയും തോട്ടികൊണ്ടുപോലും െതാടാൻ ബി.ജെ.പി തയാറല്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. എൻ.ഡി.എയിൽ സീറ്റ് ധാരണയായിവരുകയാണ്. ബി.ജെ.പിയോടുള്ള മുൻവിധി സമുദായ സംഘടനകൾക്ക് ഇല്ലാതായിട്ടുണ്ട്. ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജിയിൽ വാദഗതികൾ പരിമിതമാണ്. വിധി അനുകൂലമല്ലെങ്കിലും നിയമപോരാട്ടം തുടരുകയും വിശ്വാസികൾക്കൊപ്പം നിലകൊള്ളുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു. പി.ഹരിദാസൻ, പി. ജിജേന്ദ്രൻ, അമർനാഥ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.