ബി.ജെ.പിയെ മുത്തലാഖ് കൊണ്ട് നേരിട്ട് സി.പി.എം
text_fieldsന്യൂഡൽഹി: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിനോട് ഏറ്റമുട്ടുന്ന ബി.ജെ.പിയെ മുത്തലാഖ് ഒാർഡിനൻസുകൊണ്ട് നേരിട്ട് സി.പി.എം. മുസ്ലിം സ്ത്രീകളുടെ അവകാശവും തുല്യതയും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന വിശദീകരണത്തോടെയാണ് സുപ്രീംകോടതി വിധിക്കുപിന്നാലെ പ്രതിപക്ഷ വാദഗതികൾ തള്ളി മോദിസർക്കാർ ഒാർഡിനൻസ് കൊണ്ടുവന്നത്.
ശബരിമലയിലാകെട്ട, സ്ത്രീകൾക്ക് തുല്യപരിഗണന കിട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കരുതെന്നാണ് ബി.ജെ.പി വാദിക്കുന്നത്. ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ് ഇതു കാണിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാറിനു മറുവഴിയില്ല. വിധിക്ക് സ്റ്റേ കിട്ടിയിരുന്നെങ്കിൽ, റിവ്യൂ ഹരജി പരിഗണിക്കുന്നതുവരെ കാത്തിരിക്കാമെന്ന നിലപാട് സർക്കാറിന് എടുക്കാമായിരുന്നു. 10 ദിവസത്തിലൊരിക്കലോ മറ്റോ യുവതികൾക്കായി പ്രത്യേക ദർശന സമയം നിശ്ചയിക്കുന്നതടക്കം ചില ക്രമീകരണങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാറിന് സാധിക്കും.
അക്കാര്യം ചർച്ചചെയ്യാൻ ബി.ജെ.പിക്കും കോൺഗ്രസിനും ഒരുപോലെ താൽപര്യം ഉണ്ടായിരുന്നില്ല. പ്രശ്നപരിഹാരമല്ല അവർക്കു വേണ്ടത്. ബി.ജെ.പിയുടെ രാഷ്ട്രീയം മനസ്സിലാക്കാം –യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.