സി.പി.എം കേന്ദ്ര നേതൃയോഗം നാളെ മുതൽ; സി.പി.എം^സി.പി.െഎ പോര് ചർച്ചയാകും
text_fieldsന്യൂഡൽഹി: സംസ്ഥാനത്ത് സി.പി.എം-സി.പി.െഎ പോര് മുറുകവെ, സി.പി.എമ്മിെൻറ കേന്ദ്ര നേതൃയോഗങ്ങൾ തിങ്കളാഴ്ച ഡൽഹിയിൽ തുടങ്ങും. കേരളത്തിൽ ഇടതുമുന്നണിയിലെ പോരിന് പുറമെ, ബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി ബി.ജെ.പിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചക്കുവരും. തിങ്കളാഴ്ചയാണ് പോളിറ്റ് ബ്യൂറോ ചേരുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേന്ദ്ര കമ്മിറ്റിയും ചേരും. സമകാലിക രാഷ്ട്രീയമാണ് യോഗത്തിെൻറ അജണ്ട.
സ്വാഭാവികമായും കേരളത്തിലെ മുന്നണി പ്രശ്നങ്ങളും ബംഗാളിലെ ഉപതെരഞ്ഞെടുപ്പ് തിരിച്ചടിയുമെല്ലാം ചർച്ചയാകുമെന്ന് മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു. സി.പി.എം-സി.പി.െഎ സംസ്ഥാന ഘടകങ്ങൾ തമ്മിലെ പോരിൽ ഇരുപാർട്ടികളുടെയും ദേശീയ നേതൃത്വവും ഭാഗമായി എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. സി.പി.എമ്മിെൻറ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് കോഴിക്കോട്ട് സി.പി.െഎക്കെതിരെ നടത്തിയ പരാമർശത്തിന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി പറഞ്ഞതാണ് ഇപ്പോൾ ബന്ധം വഷളാക്കിയത്. കേരളത്തിൽ ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന പാർട്ടിയല്ലെന്ന് സി.പി.െഎ മനസ്സിലാക്കണമെന്നായിരുന്നു കാരാട്ടിെൻറ കമൻറ്.
സി.പി.െഎക്ക് പ്രതിപക്ഷത്തിെൻറ സ്വരമല്ല, ഇടതുപക്ഷ സ്വരമാണെന്ന് കാനം മറുപടി നൽകി. ഇടതു സർക്കാറിെൻറ പൊലീസ് നയത്തെ തള്ളിപ്പറഞ്ഞുവെന്ന് മാത്രമല്ല, മുഖ്യമന്ത്രിക്ക് മുതലാളിയുടെ സ്വരമാണെന്ന് പറഞ്ഞ കാനം പിണറായി വിജയനുനേരെ വ്യക്തിപരമായ കടന്നാക്രമണവും നടത്തി. സി.പി.െഎയുടെ കോൺഗ്രസ് ബാന്ധവം ഉൾപ്പെടെ ഒാർമിപ്പിച്ച് കാനത്തിന് മറുപടി പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മയപ്പെടുത്തിയ ഭാഷയിലാണെങ്കിലും സി.പി.െഎക്ക് നല്ല തിരിച്ചടിയാണ് നൽകിയത്. അതിനിടെയാണ് സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പിണറായി സർക്കാറിനെ തുറന്നടിച്ച് രംഗത്തുവന്നത്. ജിഷ്ണു വിഷയത്തിലടക്കം പിണറായി വിജയന് തെറ്റിയെന്ന് സുധാകർ റെഡ്ഡി പരസ്യമായി പറഞ്ഞത് സി.പി.എം േകന്ദ്ര നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.
ബംഗാളിലെ കാന്തി ദക്ഷിൺ സീറ്റിലെ ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിെന പിന്തള്ളി ബി.ജെ.പി രണ്ടാം സ്ഥാനം നേടിയത് പാർട്ടിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. സി.പി.എമ്മിനെ പിന്തള്ളി ബംഗാളിൽ മമതക്കെതിരെ മുഖ്യ പ്രതിപക്ഷമായി ബി.ജെ.പിയെ വളർത്താനുള്ള മോദി - ഷാ ടീമിെൻറ നീക്കത്തിന് ഉൗർജം പകരുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ഇതോടൊപ്പം കേരളത്തിൽ വേരുറപ്പിക്കാനും ബി.ജെ.പി വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ഇക്കാര്യങ്ങളെല്ലാം പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും വിശദമായ ചർച്ചക്ക് വിധേയമാകും. മോദിയെ തടയാൻ 2019 ലക്ഷ്യമിട്ട് പ്രതിപക്ഷ പാർട്ടികളുടെ വിശാലസഖ്യമെന്ന ആശയം കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യവും ചർച്ചയിൽ ഉയർന്നുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.