ജനറൽ സെക്രട്ടറിയെ തള്ളണോ പി.ബിയെ കൊള്ളണോ: നിർണായക കേന്ദ്ര കമ്മിറ്റി ഇന്ന് തുടങ്ങും
text_fieldsന്യൂഡൽഹി: മുഖ്യശത്രുവായ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ബന്ധം വേണമെന്ന നിലപാടുള്ള ജനറൽ സെക്രട്ടറിയെ തള്ളി സി.പി.എം കേന്ദ്ര കമ്മിറ്റി പി.ബി നിലപാടിനൊപ്പം നിൽക്കുമോ എന്ന് മൂന്നുദിവസത്തിനുള്ളിൽ അറിയാം. 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിെൻറ രൂപരേഖ തീരുമാനിക്കാൻ ചേരുന്ന കേന്ദ്ര കമ്മിറ്റി ശനിയാഴ്ച തുടങ്ങും. 17ന് അവസാനിക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ മുഖ്യ ചർച്ചാ വിഷയം രാഷ്ട്രീയ പ്രമേയത്തിെൻറ കരട് രൂപരേഖക്ക് അംഗീകാരം നൽകുക എന്നതാണ്. മുഖ്യശത്രു ബി.ജെ.പിയാണെങ്കിലും കോൺഗ്രസിനോടുള്ള എതിർപ്പ് നിലനിർത്തണമെന്ന 21ാം പാർട്ടി കോൺഗ്രസിെൻറ രാഷ്ട്രീയ നിലപാട് തുടരാനാണ് ഒക്ടോബർ രണ്ടിന് ചേർന്ന പി.ബി ഭൂരിപക്ഷ നിലപാടിെൻറ അടിസ്ഥാനത്തിൽ ധാരണയായത്. ബി.ജെ.പിയെന്ന മുഖ്യശത്രുവിനെ നേരിടാൻ കോൺഗ്രസും പ്രാദേശിക കക്ഷികളുമായും സഖ്യം വേണമെന്നായിരുന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാൾ, ഒഡിഷ സംസ്ഥാന ഘടകങ്ങളുടെയും നിലപാട്. ഇത് പി.ബി തള്ളി.
കോൺഗ്രസും പ്രാദേശിക കക്ഷികളുമായും സഖ്യമോ കൂട്ടുകെേട്ടാ ദേശീയതലത്തിൽ ഉണ്ടാവില്ല. പകരം, ഇടതുപക്ഷ െഎക്യവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കെട്ടിപ്പടുക്കണമെന്ന നിലപാടിൽ ഉറച്ചുനിന്ന് മുന്നോട്ട് പോകാനും ധാരണയായി. ഭൂരിപക്ഷ നിലപാടിെൻറ അടിസ്ഥാനത്തിൽ സ്വീകരിച്ച ഇൗ നിലപാടിെൻറ ചുവട് പിടിച്ചുള്ള കരട് രാഷ്ട്രീയ പ്രമേയത്തിെൻറ രൂപരേഖയാണ് ശനിയാഴ്ച ആരംഭിക്കുന്ന സി.സിയിൽ ഒൗദ്യോഗിക നിലപാടായി അവതരിപ്പിക്കുക.
അതേസമയം, യെച്ചൂരിയുടെയും ബംഗാൾ ഘടകത്തിെൻറയും നിലപാടും പി.ബി ധാരണപ്രകാരം കേന്ദ്ര കമ്മിറ്റിയുടെ മുന്നിൽ വെക്കും. ഇതോടെ കേന്ദ്ര േനതൃത്വം തന്നെ രണ്ട് തട്ടായി വേർതിരിഞ്ഞ് നിൽക്കുന്ന സാഹചര്യമാണ് കേന്ദ്ര കമ്മിറ്റിക്ക് മുന്നിലുള്ളത്. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, വൃന്ദ കാരാട്ട്, പിണറായി വിജയെൻറ നേതൃത്വത്തിലുള്ള കേരള ഘടകം, ആന്ധ്രപ്രദേശ്, ത്രിപുര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങൾ എന്നിവർ കോൺഗ്രസ് ബന്ധത്തെ അതിനിശിതമായി എതിർക്കുന്നവരാണ്.
ബംഗാൾ ഘടകമാണ് കോൺഗ്രസ് ബന്ധത്തിനായി ഏറ്റവും ശക്തമായി രംഗത്തുള്ളത്. 2015ലെ രാഷ്ട്രീയ സാഹചര്യങ്ങളിൽനിന്ന് ഏറെ വ്യത്യാസമാണ് നിലവിലുള്ളതെന്നും അത് കണക്കിലെടുത്ത് രാഷ്ട്രീയ നയത്തിൽ പൊളിച്ചെഴുത്ത് വേണമെന്നുമാണ് യെച്ചൂരി വാദിക്കുന്നത്. കേന്ദ്ര കമ്മിറ്റിയിൽ സമവായ സാധ്യതകൾ തുറന്നില്ലെങ്കിൽ വോെട്ടടുപ്പിന് വരെ ആവശ്യപ്പെടാൻ തയാറായാണ് ബംഗാൾ ഘടകം വരുന്നത്. കേന്ദ്ര കമ്മിറ്റിയിലും തിരിച്ചടി നേരിട്ടാൽ കരട് രാഷ്ട്രീയ നയത്തിന് അന്തിമ അംഗീകാരം നൽകേണ്ട പാർട്ടി കോൺഗ്രസിലേക്കും േപാരാട്ടം തുടരാനാവും സാധ്യത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.